Web Desk

നെടുങ്കണ്ടം

January 15, 2021, 8:30 pm

ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലും വന്‍വികസന മുന്നേറ്റം

Janayugom Online

ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിന്റെ മുഖഛായ മാറ്റയെഴുതി ബഡ്ജറ്റ്. വൈദ്യുതി മന്ത്രി എം.എം മണിയുടെ മണ്ഡലത്തില്‍ 1168 കോടി രൂപയാണ് ഈ ബഡ്ജറ്റില്‍ വകയിരിത്തിരിക്കുന്നത്. ഉടുമ്പന്‍ചോല ആയുര്‍വേദ ആശുപത്രി തുടര്‍ പ്രവര്‍ത്തനത്തിനായി 650 കോടി വകയിരുത്തി. തൂക്കുപാലം, പ്രകാശ്ഗ്രാം,ശാസ്താനട, കട്ടപ്പന റോഡിന് 100 കോടിയും അനുവദിച്ചു. പൂപ്പാറ ഗവണ്‍മെനറ് കോളേജിന് 10 കോടി അനുവദിച്ചു. ഇടുക്കി ജില്ലയിലെ തമിഴ്-ഭാക്ഷ ന്യുനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിന് വണ്ടന്‍മേട്ടില്‍ ആരംഭിക്കുന്ന പ്രഫണല്‍ കോളേജിനായി 100 കോടി അനുവദിച്ചു. 

ചേമ്പളം, ആനയിറങ്കല്‍, അണക്കര, ശാന്തന്‍പാറ, രാജാക്കാട് എന്നി അമിനിറ്റി സെന്ററുകള്‍ക്കായി 10 കോടിയും അനുവദിച്ചു. നെടുങ്കണ്ടം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് നാല് കോടി അനുവദിച്ചു. നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് അഞ്ച് കോടിയും ശാന്തന്‍പാറ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിട നിര്‍മ്മിക്കുന്നതിന് 10 കോടിയും, നെടുങ്കണ്ടം ഐഎച്ച്ആര്‍ഡി കെട്ടിട നിര്‍മ്മാണത്തിന് പത്ത് കോടിയും കരുണാപുരം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിട നിര്‍മ്മാണത്തിന് 10 കോടിയും ശാന്തന്‍പാറ ഗവണ്‍മെന്റ് ഹൈസ് സ്‌കൂള്‍ കെട്ടിടത്തിന് അഞ്ച് കോടിയും വകയിരുത്തി. 

കരുണാപുരം-കമ്പംമെട്ട് ശബരിമല ഇടത്താവളത്തിന് നാല് കോടിയും നെടുങ്കണ്ടം ബൈപാസിന് അഞ്ച് കോടിയും നീക്കിവെച്ചു. മന്തിപ്പാറ‑പുത്തന്‍പാലം-നെറ്റിത്തൊഴു റോഡിന് അഞ്ച് കോടിയും മുരിക്കുംതൊട്ടി, വട്ടപ്പാറ, മേലെ ചിന്നാര്‍ റോഡിന് 10 കോടിയും പുഷ്പകണ്ടം-പാലാര്‍ എല്‍എസ്ജിഡി റോഡിന് അഞ്ച് കോടിയും, ഇരട്ടയാര്‍, ഈട്ടിത്തോപ്പ്, ചിന്നാര്‍ റോഡിന് 10 കോടി, രാജകുമാരി, പൊട്ടന്‍കാട് റോഡിന് അഞ്ച് കോടി, എല്ലക്കല്‍, എസ് എന്‍പുരം, പൊന്‍മുടി, മരക്കാനം, മുനിയറ റോഡിന് അഞ്ച് കോടിയും ഇരട്ടയാര്‍, പള്ളിനിരപ്പ്, വാഴവര റോഡിന് അഞ്ച് കോടിയും അനുവദിച്ചു. ഇരട്ടയാര്‍,ശാന്ത്രി ഗ്രാം പാലത്തിന് അഞ്ച് കോടിയും അനുവദിച്ചു. 

ENGLISH SUMMARY:Great devel­op­ment in Udum­ban­chola con­stituen­cy too
You may also like this video