അംബാനിക്കും അദാനിക്കും നഷ്ടമായത് 1,785 കോടി ഡോളര്‍

Web Desk
Posted on May 25, 2018, 12:39 pm

ന്യൂഡല്‍ഹി: ഓഹരി വിപണിയിലെ ഇടിവുമൂലം റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയ അഞ്ച് പേര്‍ക്ക് 1,500 കോടി ഡോളർ നഷ്ടമായി.

ബ്ലൂംബെര്‍ഗ് സമ്പന്ന പട്ടിക പ്രകാരമാണ് ഇത്.

ഏറ്റവുമധികം നഷ്ടമുണ്ടായത് ഗൗതം അദാനിക്കാണ്. അദാനിയുടെ സമ്പത്തില്‍ 368 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഇതോടെ അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം 675 കോടി ഡോളറായി കുറഞ്ഞു.

അദാനി ഗ്രൂപ്പിനു കീഴിലുള്ള നാല് കമ്പനികളും കൂടി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,546 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഈ വര്‍ഷം 283 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ സമ്പത്ത് 3,740 കോടി ഡോളറായി.