Monday
25 Mar 2019

സ്ഥാനമൊഴിയുന്ന കലക്ടര്‍ക്ക് ഗ്രീന്‍ സല്യൂട്ട്

By: Web Desk | Friday 9 November 2018 7:23 PM IST


green collector-janayugom
സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടര്‍ക്ക് ഗ്രീന്‍ അംബാസിഡര്‍മാര്‍ ഗ്രീന്‍ സല്യൂട്ട് നല്‍കുന്നു.

കോഴിക്കോട്: സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടര്‍ യു വി ജോസിന് ഗ്രീന്‍ അംബാസിഡര്‍മാരുടെ ഗ്രീന്‍ സല്യൂട്ട്. ജില്ലയിലെ സ്‌കൂളുകളില്‍ പുതുതായി രൂപീകരിച്ച ഗ്രീന്‍ അംബാസിഡര്‍മാരുടെ പ്രതിനിധികള്‍ ഗ്രീന്‍ സല്യൂട്ടും ഗ്രീന്‍ ഉപഹാരവും നല്‍കി ആദരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ശുചിത്വ സാക്ഷരത സേവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യു പി, ഹൈസ്‌കൂളുകളില്‍ നടപ്പിലാക്കിയതിന്റ ഭാഗമായി നാന്നൂറിലേറെ സ്‌കൂളുകളില്‍ നാലായിരത്തിലേറെ ഹരിത അംബാസിഡര്‍മാരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ക്ലാസിനും ഓരോ ഗ്രീന്‍ അംബാസിഡറെ ആണ് തെരഞ്ഞെടുത്തത്. സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടറുടെ സ്വപ്നമായിരുന്നു ഗ്രീന്‍ അംബാസിഡറും ശുചിത്വ സാക്ഷരതയും കനോലി കനാല്‍ ഓപ്പറേഷനുമൊക്കെ. ഗ്രീന്‍ അംബാസിഡര്‍മാരുടെ പ്രതിനിധികളായി മാനാഞ്ചിറ ഗവണ്‍മെന്റ് ടി ടി ഐ മോഡല്‍ യു പി സ്‌കൂളിലെ ഗ്രീന്‍ അംബാസിഡര്‍മാരായ വിദ്യാര്‍ത്ഥികളാണ് കലക്ടറുടെ ചേംബറില്‍ എത്തി ഉപഹാരവും ഗ്രീന്‍ സല്യൂട്ടും നല്‍കിയത്. പ്രൊഫ: ശോഭീന്ദ്രന്‍, സേവ് ജില്ലാ കോര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, അബ്ദുള്ള സല്‍മാന്‍, ഇ എം രാജന്‍, ഏകനാഥന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ബാന്‍ഷ ഷാരൂഖാന്‍, സി പി ടി ആദിത്ത്, ഒ ആര്‍ജ്ജവ്, ആദിരജ് സുരേഷ്, ആദിത് കെ അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി