ഡല്‍ഹി വിദ്യാലയങ്ങള്‍ രണ്ടു മാസത്തില്‍ മഴ സംഭരണി ഉണ്ടാക്കണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലും കോളേജുകളിലും മഴവെള്ള സംഭരണ സംവിധാനം ഉണ്ടാവണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം. സംഭരണി ഉണ്ടാക്കാത്ത സ്കൂളുകളും കോളജുകളും 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് ഹരിത ട്രിബ്യൂണല്‍ അറിയിച്ചിട്ടുണ്ട്.
സ്വന്തം ചെലവില്‍ മഴവെള്ള സംഭരണ സംവിധാനം ഉണ്ടാക്കാനാണ് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി രൂപം നല്‍കിയിട്ടുള്ള കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണെന്ന് ട്രീബ്യൂണല്‍ പറയുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡല്‍ഹി ജല ബോര്‍ഡിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
മഴവെള്ള സംഭരണി നിര്‍മ്മിക്കാനുള്ള സാധ്യതയില്ലാത്ത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഒരാഴ്ച്ചക്കുള്ളില്‍ ആ വിവരം കമ്മിറ്റിയെ അറിയിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സംവിധാനം ഇവിടെ നിര്‍മ്മിക്കാന്‍ സാധ്യതയില്ലെന്ന് കണ്ടാല്‍ സ്ഥാപനത്തെ അതില്‍നിന്നും ഒഴിവാക്കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കേറ്റ് നല്‍കും.