28 March 2024, Thursday

Related news

March 23, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 19, 2024
March 19, 2024
March 18, 2024

പരിസ്ഥിതി വിഷയങ്ങളില്‍ കേസെടുക്കാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരം: സുപ്രീം കോടതി

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി
October 7, 2021 10:16 pm

മാധ്യമ വാര്‍ത്തകളുടെയും കത്തുകളുടെയും ഒക്കെ അടിസ്ഥാനത്തില്‍ പരിസ്ഥിതി വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് ‌സുപ്രീം കോടതി. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ക്വാറി ഉടമകളുടെയും വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തതിനെതിരെ ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍, ജനവാസ മേഖലകളില്‍ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി 50 മീറ്ററായി കുറച്ചതിനെതിരെ ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസുകള്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 

സ്വമേധയാ കേസെടുക്കാന്‍ അധികാരമുണ്ടെങ്കിലും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുതിയ ക്വാറികള്‍ക്ക് മാത്രമേ ബാധകമായിരിക്കുകയുള്ളൂ എന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. പഴയ ക്വാറികള്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് എതിരായ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാന്‍ ഉള്ള അധികാരം ട്രൈബ്യൂണലിന് ഇല്ലെന്ന് അമിക്കസ് ക്യൂറി ആനന്ദ് ഗ്രോവറും സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. കേസില്‍ സെപ്റ്റര്‍ എട്ടിന് വാദം പൂര്‍ത്തിയായി കേസ് വിധിപറയാനായി കോടതി മാറ്റി വച്ചിരിക്കുകയായിരുന്നു.
eng­lish summary;Green tri­bunal empow­ered to file cas­es on envi­ron­men­tal issues: Supreme Court
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.