Web Desk

അബുദാബി

June 10, 2021, 3:11 pm

കോവിഡ്; അബൂദബിയിൽ ജൂണ്‍ 15 മുതല്‍ ഗ്രീന്‍പാസ് പ്രോട്ടോകോള്‍

Janayugom Online

അബൂദബിയിൽ ഈ മാസം 15 മുതൽ ഗ്രീൻപാസ് പ്രോട്ടോകോൾ നിർബന്ധമാകും. കോവിഡ് സുരക്ഷ കണക്കിലെടുത്ത് ഇനി റെസ്റ്റോറന്റിലും സൂപ്പർമാർക്കറ്റിലും പ്രവേശിക്കാൻ മൊബൈൽ ഫോണിലെ അൽഹൊസൻ ആപ്പ് പച്ച നിറമായിരിക്കണം. അതേസമയം അബൂദബിയിൽ 16 വയസ് പിന്നിട്ടവർക്കെല്ലാം ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമായിരിക്കും. യുഎഇ ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസമാണ് ഈ പ്രോട്ടോകോളിന് അനുമതി നൽകിയതെങ്കിലും ആദ്യമായി നടപ്പാക്കുന്നത് 

അബൂദബി എമിറേറ്റാണ്. പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ റെസ്റ്ററന്റുകൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ, ബീച്ചുകൾ, കഫേകൾ, ജിമ്മുകൾ, എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്. കോവിഡ് വാക്സിനേഷന്റെയും പി സി ആർ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് മൊബൈൽ ആപ്ലിക്കേഷനിൽ പച്ച നിറം ലഭിക്കുക. രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി 28 ദിവസം പിന്നിട്ട ശേഷം നടത്തുന്ന പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്കാണ് 30 ദിവസം തുടർച്ചായി ആപ്പ് പച്ചനിറമായിരിക്കും. മറ്റുള്ളവർക്ക് 14 മുതൽ മൂന്ന് ദിവസം മാത്രമേ പച്ചനിറമുള്ളു. 

ENGLISH SUMMARY:Greenpass Pro­to­col from June 15 in Abu Dhabi
You may also like this video