29 March 2024, Friday

Related news

January 10, 2024
October 13, 2023
October 2, 2023
September 26, 2023
September 25, 2023
September 15, 2023
June 2, 2023
February 1, 2023
January 25, 2023
November 10, 2022

ജ്യൂസ് ചലഞ്ച് നടത്തിയതും കൊ ലപ്പെടുത്താൻ: കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഗ്രീഷ്മ

Janayugom Webdesk
November 6, 2022 11:50 am

ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി ഗ്രീഷ്മ. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് വിളിച്ചത്. ഷാരോണുമായി ചേര്‍ന്ന് നടത്തിയ ജ്യൂസ് ചലഞ്ചും കൊല്ലാനായി ആസൂത്രണം ചെയ്തതാണെന്ന് ഗ്രീഷ്മ വെളിപ്പെടുത്തി. പല തവണ ജ്യൂസില്‍ വിഷം കലക്കി നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഷാരോണും ഗ്രീഷ്മയും ചേര്‍ന്നുള്ള ജ്യൂസ് ചലഞ്ചിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ചേര്‍ത്ത് പിടിച്ചിരിക്കുന്ന ജ്യൂസ് കുപ്പികളിലൊന്ന് ഗ്രീഷ്മ തുറക്കുന്നതാണ് വീഡിയോയിലുള്ളത്. എന്തിനാണ് ഇത്രയും ജ്യൂസ് കുടിക്കുന്നതെന്ന് ഷാരോണ്‍ ചോദിക്കുമ്പോള്‍ ഇതൊരു ചലഞ്ച് ആണെന്നും ജ്യൂസ് ചലഞ്ച് ആണെന്നും ഗ്രീഷ്മ പറയുന്നു. ഇതുപോലെ പല തവണ ജ്യൂസ് ചലഞ്ചുകള്‍ നടത്തിയിട്ടുണ്ട്. ഈ ചലഞ്ചുകളിലും വിഷം കലര്‍ത്തിയ ജ്യൂസ് ആണ് ഷാരോണിന് നല്‍കിയത് എന്നാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍.

ഗ്രീഷ്മയുമായുള്ള പോലീസിന്റെ തെളിവെടുപ്പ് രാവിലെ ആരംഭിച്ചു. ഗ്രീഷ്മയുടെ വീട്ടിലാണ് തെളിവെടുപ്പിനായി ആദ്യമെത്തിയത്. അതേസമയം പോലീസ് പതിപ്പിച്ച സീല്‍ തകര്‍ത്ത് അ‍ജ്ഞാതന്‍ ഗ്രീഷ്മയുടെ വീടിനകത്ത് കയറിയത് അന്വേഷണ സംഘത്തിന് തലവേദനയായിട്ടുണ്ട്. ഈ സംഭവത്തില്‍ തമിഴ്നാട് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ടെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു ആരോ പൂട്ട് പൊളിച്ച് അകത്ത് കയറിയത്. കൃത്യം നടന്ന സ്ഥലമായതിനാല്‍ സീല്‍ ചെയ്തിരിക്കുകയായിരുന്നു. സീലും പൂട്ടും തകര്‍ത്തു.

പ്രധാന തെളിവുകളൊന്നും വീട്ടിലില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയമാണ് ഉയരുന്നത്. ഗ്രീഷ്മ കുറ്റം സമ്മതിച്ച ദിവസം വീടിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇതിനിടെ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.

Eng­lish Sum­mery: greesh­ma reveals juice chal­lenge con­duct­ed for killing sharon
You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.