ജമ്മു കാശ്മീരിൽ സൈനികർക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ ചൗക്കിൽ ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണമുണ്ടായത്. ലാല്‍ചൗക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ രണ്ട് ജവാന്മാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജനങ്ങളുടെ മനസ്സില്‍ ഭീതി നിറക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി ആര് എസ് ഷായ് പ്രതികരിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതുമുതൽ കടുത്ത നിയന്ത്രണത്തിലാണ് ഇവിടം. കഴിഞ്ഞ മാസവും ഗ്രനേഡ് ആക്രമണം നടന്നിരുന്നു. വഴിയരികിലൂടെ പോകുകയായിരുന്ന 16 വയസുകാരന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
#Terrorists lobbed a #grenade in Lal Chowk area of #Srinagar. Two #civilians & two SF personnel sustained injuries. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) February 2, 2020
English Sumamry: Grenade attack on Jammu Kashmir Srinagar.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.