കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബർഗും സമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്‌സായും കണ്ടുമുട്ടി. ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് സർവകലാശാലയിലെ ബഞ്ചിൽ ഇരുവരുമിരിക്കുന്ന ചിത്രം മലാലയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
മലാല ഓക്‌സ്‌ഫോർഡ് സർവകലാശാലയിലാണ് പഠിക്കുന്നത്. ബ്രിസ്റ്റോളിലെ സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന സമരത്തിൽ പങ്കെടുക്കാനാണ് ഗ്രെറ്റ ബ്രിട്ടനിലെത്തിയത്. കാലാവസ്ഥാ വ്യതിയാനം, പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആഗോള ചർച്ചാ വിഷയങ്ങളിലാണ് ഇരുവരും പ്രശസ്തരായത്. സ്വീഡനിൽ ക്ലാസ് മുടക്കി കാലാവസ്ഥാ മാറ്റത്തിനെതിരെ സമരത്തിന് പോയാണ് ഗ്രെറ്റ ലോകശ്രദ്ധ പിടിച്ചുപറ്റിയതെങ്കിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച മലാല യൂസഫ്‌സാഫിയുടെ നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
2014ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമേറ്റുവാങ്ങി ഏറ്റുവാങ്ങി മലാല ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ ജേതാവായി മാറി. 2019ലും 2020ലും ഗ്രെറ്റയെ നൊബൽ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തു. ഓക്‌സ്‌ഫോർഡ് കോളജിലെ ലേഡി മാർഗരറ്റ് ഹാളിൽ ഇരുവരും ഏറെ നേരം സംസാരിച്ചിരുന്നു. അതിനുശേഷം ഗ്രെറ്റ കാലവസ്ഥാ വ്യതിയാനത്തെക്കുറിച്ചും സമരങ്ങളെക്കുറിച്ചും വിദ്യാർത്ഥികളോട് സംസാരിച്ചു.
English Summary: Greta met Malala Yuzafzai
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.