ഗ്രെറ്റ തൻബർഗിന് കൊറോണ ലക്ഷണങ്ങൾ

Web Desk

സ്റ്റോക്ഹോം

Posted on March 25, 2020, 9:56 pm

പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗിന് കൊറോണ വൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങളുള്ളതായി ട്വീറ്റ്. ഗ്രെറ്റയ്ക്കും അച്ഛൻ സ്വാൻടെ തൻബർഗിനും രോഗലക്ഷണളുള്ളതായി ഗ്രെറ്റ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇരുവരും അടുത്തിടെ യൂറോപ്പിലൂടെ ട്രെയിനില്‍ സഞ്ചരിച്ചിരുന്നു. അതിനു ശേഷമാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നു ഗ്രെറ്റ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പായിരുന്നു യാത്ര. എന്നാല്‍ ഇരുവരേയും ഇതുവരെ വൈറസ് ടെസ്റ്റിനു വിധേയമാക്കിയിട്ടില്ല.

മധ്യ യൂറോപ്പിൽ നിന്ന് വീട്ടിലെത്തിയതു മുതല്‍ സ്വയം ഐസൊലേഷനില്‍ ആകാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റാരെയും അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാല്‍, അടുത്തിടെയാണ് എനിക്ക് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. പിതാവിന് കൂടുതൽ തീവ്രമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ട്- ഗ്രെറ്റ പറഞ്ഞു. പ്രധാന കാര്യം, എനിക്ക് അസുഖമുണ്ടെന്ന് അടിസ്ഥാനപരമായി തോന്നിയിട്ടില്ല എന്നതാണ്. എ­ന്നാല്‍, അസാധാരണമായി ക്ഷീണം തോന്നുന്നുണ്ട്.

അൽപ്പം ചുമയുണ്ട് വൈറസ് നമ്മുടെ ശരീരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായേക്കില്ല എന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകളും ട്വീറ്റിൽ ഗ്രെറ്റ എടുത്തു പറഞ്ഞി­രുന്നു. ലക്ഷണങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇത് കൊവിഡ് അല്ലാതെ മറ്റൊന്നും ആകാന്‍ വഴിയില്ലെന്നും ഇക്കാര്യത്തിൽ പൂർണമായ ഉറപ്പില്ലെന്നും ഗ്രെറ്റയുടെ ട്വീറ്റിൽ പറയുന്നു.