Web Desk

ന്യൂഡല്‍ഹി

April 25, 2021, 9:58 am

ഹൃദയം നുറുങ്ങുന്നു; ഇന്ത്യയെ സഹായിക്കാന്‍ ലോകസമൂഹം മുന്നോട്ടുവരണമെന്ന് ഗ്രെറ്റ

Janayugom Online

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം രാജ്യത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് ആഹ്വാനം ചെയ്ത് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ഇന്ത്യയിലെ കോവിഡിനെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് എല്ലാവരും മുന്നോട്ടുവരണമെന്ന് ഗ്രെറ്റ ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് ഗ്രെറ്റയുടെ ട്വീറ്റ്.

‘ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാനായി എത്രയും വേഗം ആഗോള സമൂഹം തയ്യാറാകണം, മുന്നോട്ടുവരണം,’ ഗ്രെറ്റ ട്വീറ്റ് ചെയ്തു.

നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തന്‍ബര്‍ഗ് എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും ഗ്രെറ്റയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു.

Eng­lish sum­ma­ry: Gre­ta Thun­berg  tweet on oxy­gen scarci­ty in india
You may also like this video: