Web Desk

കിളിമാനൂര്‍

June 05, 2020, 3:15 pm

ഗൃഹചൈതന്യം പദ്ധതിക്ക് തട്ടത്തുമലയിൽ തുടക്കമായി

Janayugom Online

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഗൃഹചൈതന്യം പദ്ധതിക്ക് പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തട്ടത്തുമല വാർഡിൽ തുടക്കമായി. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിനാണ് ഗൃഹചൈതന്യത്തിന് തുടക്കം കുറിച്ചത്. തട്ടത്തുമല രാജസേനൻ്റെ വീടിന് സമീപം കണികൊന്ന നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്തംഗം ജി ബാബു കുട്ടൻ ഗൃഹചൈതന്യം പദ്ധതി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ജി.എൽ അജീഷ് അധ്യക്ഷനായിരുന്നു. അക്രഡിറ്റഡ്ഓവർസിയർ ‚എസ്.സിബി, സി ഡി എസ് മെമ്പർ ‚സുമംഗലാദേവി, കെ.രാജസേനൻ, എ ഡി എസ് എസ് പ്രസിഡൻ്റ് അംബിക കുമാരി. കെ. സിന്ധു, രമണി കുട്ടി അമ്മ, എന്നിവർ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ വാർഡിലെ 300 വീടുകളിൽ പദ്ധതി നടപ്പിലാക്കും. മുഴുവൻ വീടുകളിലും വ്യാപകമായി വൃക്ഷതൈ നടാനാണ് ഉദ്ദേശിക്കുന്നത്.മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വൃക്ഷ തൈകൾ നടാനാണ് ഗൃഹചൈതന്യം പദ്ധതിയുടെ ലക്ഷ്യം.

Eng­lish sum­ma­ry: Gri­hachai­tanya project start­ed in Thattathumalai

You may also like this video: