ഡിജെ സംഗീതം; വിവാഹഘോഷയാത്രക്കിടെ വരൻ കുഴഞ്ഞു വീണു മരിച്ചു 

Web Desk

നിസാമാബാദ്

Posted on February 15, 2020, 4:18 pm

വിവാഹ ഘോഷയാത്രക്കിടെ വരൻ കുഴഞ്ഞു വീണു മരിച്ചു. ഘോഷയാത്രയിൽ ഡിജെ സംഗീതം ഉച്ചത്തിലായത് വരനെ അസ്വസ്ഥപ്പെടുത്തിയിരുന്നു.  തെലങ്കാനയിലെ നിസാമബാദ് എന്ന സ്ഥലത്തായിരുന്നു സംഭവം. വിവാഹ ശേഷം വരനെ മുൻ നിർത്തി നടത്തുന്ന ബരാത്ത് എന്ന ആചാരപരമായ ഘോഷയാത്രക്കിടെയാണ് 25 കാരനായ എം ഗണേഷ് കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

വിവാഹ ചടങ്ങുകൾ നേരത്തെ അവസാനിച്ചിരുന്നു. ബരാത്ത് ഘോഷയാത്രയിൽ വലിയ തോതിൽ ശബ്ദ കോലാഹലങ്ങൾ ഉയർന്നിരുന്നു. ഇതിൽ അസ്വസ്ഥ പ്രകടിപ്പിച്ച ഗണേഷ് പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് ഡോക്ടർ വ്യക്തമാക്കി.

ENGLISH SUMMARY: Groom died due to the loud DJ sound

YOU MAY ALSO LIKE THIS VIDEO