Web Desk

October 27, 2020, 1:35 pm

ബിടെക്ക് പരീക്ഷയില്‍ കൂട്ട കോപ്പിയടി; 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

Janayugom Online

ഈ മാസം 23 ന് നടന്ന ബിടെക്ക് പരീക്ഷയില്‍ കൂട്ടമായി കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സാങ്കേതിക സര്‍വ്വകലാശാലയാണ് ഇക്കാര്യം അറിയിച്ചത്. പിടിച്ചെടുത്ത ഫോണുകള്‍ ലോക്ക് ചെയ്ത നിലയിലാണെന്ന് കൂട്ടക്കോപ്പിയടി നടന്ന മൂന്ന് കോളജുകളിലെ പ്രന്‍സിപ്പല്‍മാരുടെ റിപ്പോര്‍ട്ട്.

കൂടുതല്‍ പരിശോധന നടത്തി അഞ്ച് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാങ്കേതിക സര്‍വകലാശാല വിസി പ്രന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.പരീക്ഷാ ഹാളിലേക്ക് ഒളിച്ച് കടത്തിയ മൊബൈല്‍ ഫോണില്‍ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് പുറത്തേക്ക് അയച്ചാണ് തട്ടിപ്പ് നടത്തിയത്. ഉത്തരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം 23 ന് നടന്ന ബിടെക്ക് മൂന്നാം സെമസ്റ്റര്‍ കണക്ക് പരിക്ഷയിലാണ് നാല് കോളജുകളില്‍ കൂട്ട കോപ്പിയടി നടന്നത്.
എന്‍എസ്എസ് പാലക്കാട്, ശ്രീചിത്ര തിരുവനന്തപുരം, എംഇഎസ് കുറ്റിപ്പുറം, നോളജ് സിറ്റി മലപ്പുറം എന്നീ കോളേജുകളിലായിരുന്നു ക്രമക്കേട്. കോളേജ് അധികൃതര്‍ തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയത്.

ENGLISH SUMMARY:Group cheat­ing in BTech exam; 28 mobile phones were seized
You may also like this video