27 March 2024, Wednesday

Related news

March 10, 2024
March 5, 2024
February 29, 2024
February 26, 2024
February 24, 2024
February 24, 2024
February 6, 2024
January 7, 2024
December 31, 2023
December 30, 2023

നേതാക്കളില്‍ വിശ്വാസമില്ലാതെ അണികള്‍; ഗ്രൂപ്പുകള്‍ക്ക് അടിയറവ് പറഞ്ഞ് സുധാകരനും, സതീശനും

പുളിക്കല്‍ സനില്‍രാഘവന്‍
September 7, 2021 4:49 pm

കെപിസിസി പ്രസിഡൻറായി കെ. സുധാകരനേയും, പ്രതിപക്ഷനേതാവായി വി ഡി സതീശനേയും, കെപിസിസി വർക്കിംഗ് പ്രസിഡൻറുമാരായ ടി. സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ് എന്നിവരെ കോൺഗ്രസ് ഹൈക്കമാൻഡ് ഗ്രൂപ്പുകളെ അവഗണിച്ച് നിയമിച്ചിരുന്നു. എന്നാൽ പിന്നീട് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കൾ പുതിയ നേതൃത്തോടെ സഹകരിക്കാതെ വന്നു. പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളുായി രംഗത്തു വന്നു. ഹൈക്കമാൻഡിൻറെ ബലത്തിൽ ചെന്നിത്തലയേയും, ഉമ്മൻചാണ്ടിയേയും പുതിയ നേതൃത്ലം പുതിയ നേതൃതം പരിഗണിക്കാതെ വന്നപ്പോൽ ഗ്രൂപ്പുകൾ സജീവമാകുകയും, സുധാകരനും, . സതീശനുമെതിരേ പോർ മുഖം തീർത്തു. മുതിർന്നനേതാക്കളുടെ ബഹിഷ്കണത്തോടെ പുതിയ നേതൃത്വം നിലപാടു മാറ്റേണ്ടി വന്നു.. പ്രതിപക്ഷ നേതാവു വി. ഡി സതീശൻ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയെയും പിന്നെ ആലപ്പുഴയിലെത്തി രമേശ് ചെന്നിത്തലയെയും കണ്ടു സംസാരിച്ചുകെപിസിസി അധ്യക്ഷൻ കെ സുധാകരൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ നേതാക്കളുമായി ചർച്ച നടത്തി. മുസ്ലിം ലീഗ്, ആർ. എസ്. പി എന്നിങ്ങനെ ഘടകകക്ഷികളുമായും സംസാരം തുടങ്ങിയിട്ടുണ്ട്. എല്ലാം പരിഹരിച്ചുവെന്ന് സുധാകരൻറെ പ്രസ്താവനയും ഇറക്കി. കേരളത്തിലെ കോൺഗ്രസിൽ ഇനി ഗ്രൂപ്പുകൾ ഇല്ലെന്നും ഗ്രൂപ്പുകൾക്ക് അതീതമായി നീങ്ങുമെന്നുള്ള സുധാകരൻറെയും, സതീശൻറെയും വാക്കുകൾ വെള്ളത്തിൽ വരച്ച വരപോലെയായിരിക്കുന്നു. ഗ്രൂപ്പ് നേതാക്കൾക്ക് ഇരുവരും അടിയറവ് പറഞിരിക്കുകയാണെന്നു കോൺഗ്രസിലെ സാധാരണ പ്രവർത്തകർ പറഞ്ഞു തുടങ്ങി. . ഐക്യത്തെ പൊളിക്കാതിരിക്കാൻ കെപിസിസി ഭാരവാഹി പട്ടികയിൽ പരമാവധി കരുതലും എടുക്കും. ചർച്ച നടന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും ഹൈക്കമാണ്ട്. കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തു നടന്ന ചർച്ചയിൽ പിരിമുറുക്കത്തിന് അയവു വന്നതായിട്ടാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

 


ഇതുകൂടി വായിക്കൂ:ഡിസിസി അധ്യക്ഷസ്ഥാനങ്ങള്‍ ചര്‍ച്ച എങ്ങുമെത്തുന്നില്ല; ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദതന്ത്രത്തില്‍


 

യുഡിഎഫ് കൺവീനർ എം. എം. ഹസനും ചർച്ചയിൽ പങ്കെടുത്തു. ഇനിയുള്ള കെപിസിസി ഡിസിസി അഴിച്ചുപണിയിൽ പരാതികൾ ആവർത്തിക്കില്ല. ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായവും തേടും. യുഡിഎഫ് യോഗത്തിനു മുൻപു തന്നെ കോൺഗ്രസിൽ ഐക്യാന്തരീക്ഷം രൂപപ്പെടണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 4 നേതാക്കളും കണ്ടത്. ഇനി കെപിസിസി പുനഃസംഘടനാ ചർച്ചകളിലേക്ക് കാര്യങ്ങൾ കടക്കും. ഒരു മാസത്തിനുള്ളിൽ പുനഃസംഘടന പൂർത്തിയാക്കും. സംഘടനയെ ചലിപ്പിക്കാൻ ശേഷിയുള്ളവർക്ക് മികച്ച ഭാരവാഹിത്വം നൽകും. അപ്പോഴും അച്ചടക്ക ലംഘനം അനുവദിക്കില്ല. പരസ്യ പ്രസ്താവനകൾ ഉണ്ടായാൽ ഉടൻ നടപടി വരും. സുധകാരൻ ആവർത്തിച്ചു പറയുന്നു. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും പ്രത്യേകമായി കാണാമെന്ന അഭിപ്രായം ഉയർന്നെങ്കിലും പിന്നീട് ഒരുമിച്ചു സംസാരിക്കാൻ തീരുമാനമായി. ഇനിയും ഗ്രൂപ്പ് നേതാക്കളുമായി വീണ്ടും ചർച്ച നടത്തും. 8,9 തീയതികളിൽ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പരിശീലന പരിപാടിയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പങ്കെടുക്കും. ഐക്യ സന്ദേശം ഇവർ നൽകും. കോൺഗ്രസ് ഫസ്റ്റ് ഗ്രൂപ്പ് സെക്കന്റ് എന്ന് ഉമ്മൻ ചാണ്ടിയെ പോലെ ചെന്നിത്തലയും പരസ്യമായി പ്രഖ്യാപിക്കും. താരിഖിന്റെ പക്ഷപാത സമീപനമാണ് കാര്യങ്ങൾ വഷളാക്കിയതെന്ന വികാരം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കേന്ദ്ര നേതൃത്വത്തോടു പറഞ്ഞിരുന്നു.

 


ഇതുകൂടി വായിക്കൂ:കെപിസിസി അധ്യക്ഷ പദവിയിൽ ആശയക്കുഴപ്പം; ഗ്രൂപ്പുകള്‍  കൂടുതല്‍ വീര്യത്തോടെ


 

ഹൈക്കമാൻഡിൽനിന്നു മധ്യസ്ഥനീക്കം ഫലപ്രദമാകില്ലെന്നു വന്നതോടെ സതീശനാണ് അനുരഞ്ജനത്തിനു മുൻകൈ എടുത്തത്. സതീശന്റെ ചില പരാമർശങ്ങൾ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും വേദനയായി മാറിയിരുന്നു. ഇത് മനസ്സിലാക്കിയാണ് സതീശനെ അനുരഞ്ജനത്തിന് സുധാകരൻ നിയോഗിച്ചത്. ഈ ദൗത്യം ഫലം കണ്ടു. ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും കണ്ട സതീശൻ ഖേദ പ്രകടനം നടത്തി. ഇതോടെ ഗ്രൂപ്പ് നേതാക്കൾ തൽക്കാലം അടങ്ങി. പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പ്രയാസം ഉമ്മൻ ചാണ്ടിയും രമേശും വ്യക്തമാക്കി. വേണ്ട രീതിയിൽ തങ്ങളെ കേട്ടില്ലെന്നു മാത്രമല്ല, നേതൃത്വം നടത്തിയ പ്രതികരണങ്ങൾ കൂടുതൽ വിഷമിപ്പിക്കുകയും ചെയ്തു. ആദ്യവട്ട ഡൽഹി യാത്രയ്ക്കു ശേഷം തിരിച്ചെത്തി ചർച്ച നടത്തുമെന്ന വാഗ്ദാനം കെ. സുധാകരൻ പാലിക്കാഞ്ഞത് ഭിന്നതയ്ക്ക് ആക്കം കൂട്ടി. ബോധപൂർവം വേണ്ടെന്നു വച്ചതല്ലെന്നു സുധാകരൻ വിശദീകരിച്ചു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുന്നോട്ടുവച്ച പട്ടികയിൽ ഉള്ളവരാണ് ഡിസിസി പ്രസിഡന്റുമാരിൽ കൂടുതലും. ഇതെല്ലാം അവർക്കും അംഗീകരിക്കേണ്ടി വന്നു. ആലപ്പുഴയും കോട്ടയത്തും അവരുടെ താൽപര്യം തന്നെ കണക്കിലെടുക്കണമെന്നു പറഞ്ഞപ്പോഴും ഒരു തടസ്സവും തങ്ങൾ പറഞ്ഞില്ലെന്ന് സുധാകരൻ നിലപാട് എടുത്തു. കെപിസിസിഡിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോഴും മാനദണ്ഡം രൂപീകരിക്കുമ്പോഴും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഉള്ള നിർദേശങ്ങൾ പരിഗണിക്കുമെന്ന് സതീശനും സുധാകരനും ഉറപ്പ് നൽകി. ചുരുക്കത്തിൽ കേരളത്തിലെ കോൺഗ്രസിൽ വലിയ മാറ്റങ്ങൾ വരുത്തി ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കുമെന്ന സതീശൻറെയും, സുധാകരൻറെയും വാക്കുകളും, പ്രസ്ഥാവനകളും, അഭിപ്രായങ്ങളും പാർട്ടി അണികൾ പോലും വിശ്വസിക്കാത്ത സ്ഥിതിയിലായി.
eng­lish summary;Group clash in Congress
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.