നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ ഹൈക്കമാന്റിന്റെ തീരുമാനങ്ങള്‍ക്കൊക്കെ പുല്ലുവില. ഗ്രൂപ്പ് നേതാക്കാളും, മാനേജര്‍മാരും സടകുടഞ്ഞ് ഇണീറ്റിരിക്കുന്നു, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സ്ക്രീനിങ് സമതി ഇന്നലെ വൈകുന്നേരം യോഗം ചേരുകയും എംപിമാരെ പ്രത്യേകമായി കേള്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുംപിടുത്തവുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരിക്കുന്നു, പരാമാവധി എ ഗ്രൂപ്പുകാര്‍ക്ക് സീറ്റ് വാങ്ങികൊടുക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി. ഹൈക്കമാന്റിൻ്റെ സര്‍വേ ഒന്നും ഒരു ഗ്രൂപ്പും അംഗീകരിക്കുന്നില്ല. ചെന്നിത്തല ഐ ഗ്രൂപ്പിനായി വാദിക്കുന്നു. മുരളഈധരനെ പോലെയുളളവര്‍ ഒരു കമ്മിറ്റിയിലും പങ്കെടുകകാതെ യോഗങ്ങള്‍ ബഹിഷ്കരിക്കുകയാണ്. ഹൈക്കമാന്‍ഡ് കെട്ടിയിറക്കുന്നവരെ അംഗീകരിക്കില്ലെന്നും ഗ്രൂപ്പ് മാനേജര്‍മാര്‍ പറയുന്നു. കെ. ബാബുവിനും കെ.സി. ജോസഫിനും വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ശക്തമായി രംഗത്ത് വന്നത്. ഇരുവരേയും മത്സരിപ്പിക്കണമെന്നും ഒഴിവാക്കാന്‍ പാടില്ലെന്നുമുള്ള കര്‍ശനമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് ജയസാധ്യതയുണ്ടെന്നും അദ്ദേഹത്തിലൂടെ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ള നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിക്കുന്നത്. കെ.സി. ജോസഫ് ഇരിക്കൂറില്‍ എട്ട് പ്രാവശ്യം മത്സരിച്ച് ഒന്‍പതാമത്തെ തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചു.യുവാക്കള്ക്കായിമാറി നില്‍ക്കുകയാണെന്നാണ് ഏവരോടും പറഞ്ഞത്. എന്നാല്‍ അദ്ദേഹം ചങ്ങനാശേരി സീറ്റിനായി രംഗത്തുണ്ട്. എന്നാല്‍ ചങ്ങനാശേരി വിട്ടുകൊടുക്കില്ലെന്ന കേരള കോണ്‍ഗ്രസ് (ജോസഫ് ) . ഇത്തരമൊരു സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളിക്കായി നോട്ടമിട്ടു. കെ സി ജോസഫ് ഇരിക്കൂറില്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി സീറ്റല് പരിഗണിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. എന്നാല്‍ യൂത്ത്കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ കെ സി ജോസഫിനെതിരെ രംഗത്തുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോന്നിയില്‍ റോബിന് പീറ്ററെ മത്സരിപ്പിക്കണമെന്ന് അടൂര്‍ പ്രകാശും ആവശ്യപ്പെട്ടു. റോബിന് പീറ്ററും, അടൂര്‍ പ്രകാശും കൂടിയാണ് ഉപതെരഞ്ഞെടുപ്പില്‍ പി. മോഹന്‍രാജിനെ പരാജയപ്പെടുത്തിയതെന്നു കോന്നിയില്‍ പ്രചരണം ശക്തമാണ് ഇതിനിടയില്‍ ഷാഫി പറമ്പില്‍ ഒരുപക്ഷേ പാലക്കാട് നിന്ന് മാറി മത്സരിച്ചേക്കും. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്കാവും ഷാഫി പറമ്പില്‍ മാറുക. എ.വി. ഗോപിനാഥ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ തന്നെയാണ് മണ്ഡലം വിടാന്‍ ഷാഫിയെ പ്രേരിപ്പിക്കുന്നത്. എ.വി. ഗോപിനാഥിനെ പാലക്കാട് പരിഗണിച്ചേക്കും. പാലക്കാടെ സാധ്യതാ പട്ടികയില്‍ എ.വി. ഗോപിനാഥിന്റെ പേരുമുണ്ട്.
English Summary : Group fight and high command survey in vain
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.