കോവിഡ് വൈറസിന്റെ വ്യാപനത്തില്‍ മാള്‍ട്ടയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ ദുരിതത്തില്‍. 150 ല്‍ അധികം ഇന്ത്യക്കാരാണ് നാട്ടിലേക്ക് തിരികെ എത്താന്‍ സാധിക്കാതെ മാള്‍ട്ടയില്‍ കഴിയുന്നത്. ഇവരില്‍ കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേക്ക് ഏര്‍പ്പാടാക്കിയ വിമാനം റദ്ദാക്കിയതോടെയാണ് ഇവര്‍ക്ക് നാട്ടിലേക്ക് എത്താന്‍ സാധിക്കാതിരുന്നത്. വന്ദേ ഭാരത് മിഷന്‍ വഴി നാട്ടിലേക്ക് എത്താന്‍ വിമാനം ഏര്‍പ്പാടാക്കണമെന്ന് കുടുങ്ങികിടക്കുന്നവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ എംബസി ജര്‍മ്മനിയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . ജര്‍മ്മനിയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സാമ്പത്തികം ഇല്ലെന്ന് കുടുങ്ങി കിടക്കുന്നവര്‍ അറിയിച്ചു.
English summary; group of indians including keralites stuck in malta
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.