20 April 2024, Saturday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024

ഹരിയാനയിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ശക്തം; ഹൂഡ- ഷെല്‍ജാ പോര് മുറുകുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
April 12, 2022 12:28 pm

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെര‍ഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലെ ഗ്രൂപ്പുപ്രവര്‍ത്തങ്ങളെ നിലക്ക് നിര്‍ത്താന്‍ കഴിയാതെ ഉഴലുക.യാണ് ഹരിയാന കോണ്‍ഗ്രസില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലി അടക്കം വലിയ പ്രശ്‌നങ്ങള്‍. നേരത്തെ തന്നെ ഭൂപീന്ദര്‍ സിംഗ് ഹൂഡ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കുമാരി സെല്‍ജയെ മാറ്റണമെന്ന ആവശ്യത്തിലാണ്. 

എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല. പഞ്ചാബിലെ അതേ പ്രശ്‌നമാണ് ഹരിയാനയിലും നിലനില്‍ക്കുന്നത്. തമ്മിലടി അതിരൂക്ഷമായിരിക്കുകയാണ്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കാനാണ് ഹൂഡയുടെ ശ്രമം. മകന്‍ ദീപേന്ദര്‍ ഹൂഡയെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം കൂടിയാണ് നടക്കുന്നത്. സംസ്ഥാനത്ത് ജനപ്രീതി പരിശോധിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവണമെന്നാണ് ഹൂഡയുടെ ആവശ്യം.അതേസമയം ഹൂഡയും സെല്‍ജയും തമ്മിലുള്ള തമ്മിലടി പരസ്യമായ പോരിലേക്ക് മാറിയിരിക്കുകയാണ്. അധ്യക്ഷ സ്ഥാനം തന്നെ രാജിവെക്കുമെന്ന് സെല്‍ജ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹൂഡയ്ക്ക് വേണ്ടതും അത് തന്നെയാണ്. തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ ഭൂപീന്ദര്‍ ഹൂഡ അനുവദിക്കുന്നില്ലെന്നാണ് പരാതി. ഇത്തരമൊരു പ്രശ്‌നം മുമ്പിലുള്ളതിനാല്‍ ഹൈക്കമാന്‍ഡ് ധര്‍മ സങ്കടത്തിലാണ്. ജി23യിലെ പ്രമുഖ നേതാവായ ഭൂപീന്ദറിനെ പിണക്കാന്‍ രാഹുല്‍ ഗാന്ധിയും തയ്യാറല്ല. വിമത ഭീഷണി പരിഹരിക്കാന്‍ ഹൂഡയെയാണ് രാഹുല്‍ ആദ്യം കണ്ടത്. ഇതെല്ലാം മുന്നിലുള്ളതിനാല്‍ ഭൂപീന്ദറിനെ ഒതുക്കുക എളുപ്പമല്ല. കുമാരി സെല്‍ജയെ കൈവിടാന്‍ സോണിയാ ഗാന്ധിക്കും സാധ്യമല്ല. അത്രയ്ക്കും വിശ്വസ്തയാണ് സെല്‍ജ.

പ്രിയങ്കയും രാഹുലും അവരെ കൂടെ നിര്‍ത്തുന്നുണ്ട്. അതുകൊണ്ട് സെല്‍ജയുടെ ഭീഷണി ഗൗരവത്തോടെ കാണേണ്ടി വരും. സംസ്ഥാന നേതൃത്വത്തില്‍ മാറ്റത്തിന് ഹൈക്കമാന്‍ഡ് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെ തടഞ്ഞ് നിര്‍ത്തുന്നത് സംസ്ഥാന നേതൃത്വമാണ്. മാറ്റമുണ്ടായാല്‍ സെല്‍ജയെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഹൂഡയ്ക്ക് സാധിക്കും. അതുകൊണ്ടാണ് അത് വേണ്ടെന്ന് സെല്‍ജയെഅനുകൂലിക്കുന്ന വിഭാഗം പറയുന്നത്. മാറ്റം വന്നാല്‍ താന്‍ രാജിവെക്കുമെന്ന് സെല്‍ജ നേതൃത്വത്തെ അറിയിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്

അധ്യക്ഷ സ്ഥാനം രാജിവെക്കുന്നത് മാത്രമല്ല, താന്‍ പാര്‍ട്ടി വിടുമെന്ന് കൂടി അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് സീനിയര്‍ നേതാക്കളും തനിക്കൊപ്പമുണ്ടാകുമെന്നാണ് ഭീഷണി. തല്‍ക്കാലം സംഘടനാ തലത്തില്‍ മാറ്റം വേണ്ടെന്നാണ് നിര്‍ദേശം. മാറ്റം വന്നാല്‍ താന്‍ പാര്‍ട്ടി വിടുകയാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് സംസ്ഥാന തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. സംഘടനാ മാറ്റം വന്നാല്‍ ബിജെപി അടക്കമുള്ള ഓപ്ഷനുകള്‍ സെല്‍ജ പരിശോധിക്കുന്നുണ്ട്. ഹൂഡയ്‌ക്കെതിരെ മത്സരിക്കുന്ന കാര്യം വരെ അവര്‍ പരിഗണിക്കും. 

ഹൂഡ ഇത്രയും കാലമായിട്ടും നേതൃത്വത്തിലെ പിടിവിടാന്‍ തയ്യാറായിട്ടില്ല. ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് സെല്‍ജ ഗ്രൂപ്പ് പറയുന്നത്.സംസ്ഥാനത്ത് അടിമുടി പൊളിച്ചെഴുത്താണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിട്ടത്. സംസ്ഥാന അധ്യക്ഷയെ അടക്കം മാറ്റാനായിരുന്നു പ്ലാന്‍. എന്നാല്‍ പ്രശ്‌നം ഇതിലല്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്ന രണ്ട് ഓപ്ഷനുകളിലാണ്. ഭൂപീന്ദര്‍ ഹൂഡയെയും മകന്‍ ദീപേന്ദറിനെയും മാത്രമാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്.

ഇപ്പോള്‍ തന്നെ രാജ്യസഭാ സീറ്റ് ദീപേന്ദറിനുണ്ട്. ഭൂപീന്ദറിന് അധ്യക്ഷ സ്ഥാനം കൂടി കിട്ടിയാല്‍ സമ്പൂര്‍ണ ആധിപത്യം ഹൂഡ കുടുംബത്തിനായിരിക്കും. എന്നാല്‍ ഭൂപീന്ദര്‍ ഹൂഡയെ അംഗീകരിക്കാന്‍ ദീപേന്ദറിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് സീനിയര്‍ നേതാക്കള്‍ പറയുന്നത്. ദീപേന്ദര്‍ വളരെ ചെറുപ്പമാണെന്ന് നേതാക്കള്‍ പറയുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് നല്‍കാനാവില്ലെന്നും നേതാക്കള്‍ പറയുന്നു. ദീപേന്ദറിന് കീഴില്‍ കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്ന് സെല്‍ജ ക്യാമ്പ് പറയുന്നു.

Eng­lish Summary:Group strong in Con­gress in Haryana too; The Hoo­da-Shelza war is intensifying

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.