26 March 2024, Tuesday

Related news

March 26, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 24, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024

ബംഗാളില്‍ ബിജെപി ഘടകത്തില്‍ ഗ്രൂപ്പ് പോര്; പ്രവര്‍ത്തകര്‍ തെരുവില്‍ തമ്മിത്തല്ലുന്നു, നേതാക്കളും അണികളും പാര്‍ട്ടി വിടുന്നു

Janayugom Webdesk
October 23, 2021 12:59 pm

ബംഗാളില്‍ കുതിരകച്ചവടം നടത്തി അധികാരത്തില്‍ എത്താമെന്ന ബിജെപിയുടെ ആഗ്രഹം വൃഥാവിലായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി. സംസ്ഥാന നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അണികള്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെ അതൃപ്തരായ അണികള്‍ നേതൃത്വത്തിനെതിരെ തിരിയുകയാണ്. സംസ്ഥാനത്ത് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ മറ്റ് പാര്‍ട്ടയില്‍ ചേരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നുഈ സാഹചര്യത്തില്‍ ജില്ലാ തല പര്യടനം നടത്തുകയാണ് സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാറും മുന്‍ പ്രസിഡന്റ് ദിലീപ് ഘോഷും. എന്നാല്‍ ഇവര്‍ എത്തിയ ഉടനെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രകോപനം സൃഷ്ടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നായിരുന്നു പൊതുവേയുണ്ടായിരുന്ന പ്രചാരണം. ഫലം വന്നപ്പോള്‍ നേരേ വിപരീതമായിയിരുന്നു. 

അധികാരം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. ഇതോടെയാണ് ബിജെപിയില്‍ ഇളക്കമുണ്ടായത്. നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുപ്രവര്‍ത്തകരെ പിടിച്ചുനില്‍ത്താനുള്ള പ്രത്യേക പദ്ധതി കേന്ദ്ര നിര്‍ദേശ പ്രകാരം സംസ്ഥാന ബിജെപി നേതൃത്വം ആവിഷ്‌കരിച്ചു. ജില്ലാ തലത്തില്‍ യോഗം വിളിച്ച് പാര്‍ട്ടിയെ വീണ്ടും സജീവമാക്കാനുള്ള ശ്രമം നടക്കുകയാണ്. സുകന്ത മജുംദാറും ദിലീപ് ഘോഷുമാണ് ജില്ലകള്‍ സന്ദര്‍ശിക്കുന്നത്. ജനസമ്പര്‍ക്ക അഭിയാന്‍ എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ബിജെപി സംസ്ഥാന നേതൃത്വം നടപ്പാക്കിവരുന്നത്. അതിനിടെയാണ് സംഘര്‍ഷം. ഈസ്റ്റ് ബര്‍ദ്വാനിലെ പരിപാടിക്കെത്തിയ സംസ്ഥാന നേതാക്കളുടെ മുന്നില്‍ വച്ചാണ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. ദിലീപ് ഘോഷ് ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പരിപാടിക്കെത്തിയത്. മജുംദാിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ അവര്‍ നടത്തുകയും ചെയ്തു. 

മുദ്രാവക്യം വിളി തടയാന്‍ ഒരു വിഭാഗം ശ്രമിച്ചതോടെയാണ് അടിപിടിയിലേക്ക് എത്തിയത്. സംസ്ഥാന നേതാക്കള്‍ വേദിയിലിരിക്കെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അടിച്ചു. കസേരകളെല്ലാം എടുത്തെറിഞ്ഞു.പ്രവര്‍ത്തകര്‍ ശാന്തരാകണമെന്ന് മജുംദാറും ദിലീപ് ഘോഷും അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ കേട്ട ഭാവം നടിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചിരുന്നു. പലയിടത്തും വ്യാപകമായ ആക്രമണത്തിലേക്ക് വഴി മാറുകയും ചെയ്തു. ചിലയിടത്ത് സ്ത്രീകള്‍ക്കെതിരായ കൈയ്യേറ്റത്തിലുമെത്തി. ഈ ഘട്ടത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. സംസ്ഥാന‑ജില്ലാ നേതാക്കള്‍ അവരുടെ വീട്ടില് നിന്ന് പുറത്തിറങ്ങിയില്ല. ഞങ്ങളെ രക്ഷിക്കാന്‍ ആരും വന്നില്ല. തൃണമൂലുകാരുടെ അക്രമം ഞങ്ങള്‍ നേരിടേണ്ടി വന്നുവെന്നും പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിനിടെ നേതൃത്വത്തോട് പറഞ്ഞു. 

അതേസമയം, പുറത്തുനിന്നെത്തിയവരാണ് യോഗത്തില്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് മജുംദാര്‍ മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ഥ ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കില്ല. അക്രമം പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മജുംദാര്‍ പറഞ്ഞു.നിക്ഷിപ്ത താല്‍പ്പര്യത്തോടെ നിരവധി തൃണമൂല്‍ പ്രവര്‍ത്തകര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അവരെല്ലാം തിരിച്ച് തൃണമൂലില്‍ തന്നെ ചേരുകയാണ്. അത്തരക്കാര്‍ പോകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല. യഥാര്‍ഥ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ കൈവിടില്ലെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും ദിലീപ് ഘോഷ് പറയുന്നു. എന്നാല്‍ ബിജെപിയില്‍ നിന്നും സാധാരണ പ്രവര്‍ത്തകര്‍ പോലും പാര്‍ട്ടി വിട്ട് പുറത്തു പോകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും, മന്ത്രി അമിത്ഷായുടേയും നിലപാടില്‍ പ്രതിഷേധിച്ച് നിരവധി നേതാക്കള്‍ ബിജെപി വിട്ടുകൊണ്ടിരിക്കുന്നു. 

ENGLISH SUMMARY:Group war in BJP unit in Bengal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.