29 March 2024, Friday

Related news

March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024

താരിഖിന് പിന്നാലെ കെസിക്കെതിരെയും പരാതി നല്കാൻ ഗ്രൂപ്പുനീക്കം; ഒഴിഞ്ഞുമാറി ഉമ്മൻ‌ചാണ്ടി ‚കുത്തി നോവിച്ചു മുരളീധരൻ

Janayugom Webdesk
കൊച്ചി
September 4, 2021 4:32 pm

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുങ്ങുന്നു വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കാനാണ് നീക്കം .അതേസമയം സമവായം എന്ന സതീശൻ ‑സുധാകരൻ ‑കെ സി വേണുഗോപാൽ നീക്കത്തോട് ഉമ്മൻചാണ്ടി പുറംതിരിഞ്ഞു നിന്നത് ഹൈക്കമാണ്ടിലെ നേതാക്കളെയടക്കം ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട് .എന്നാൽ വിശ്വസ്തർ കൊഴിഞ്ഞു പോകുന്നത് എ ‚ഐ വിഭാഗങ്ങളുടെ ആത്‌മ വിശ്വാസത്തെ ഉലച്ചിട്ടുണ്ട് .ടി സിദ്ധിഖ് ചർച്ചകൾ നടന്നുവെന്ന സമീപനം എടുത്തത് എ വിഭാഗത്തെ പ്രകോപിപ്പിച്ചു .അദ്ദേഹത്തിന്റെ വിവാഹമോചനം അടക്കമുള വ്യക്തിയാരോപണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാണ് എ ഗ്രൂപ്പിന്റെ പ്രതികരണം .ഗൾഫിൽ അരങ്ങേറിയ ചില കാര്യങ്ങളും വെളിവാക്കുമെന്ന ഭീഷണിയും ഉയരുന്നുണ്ട് .

രമേശ് ചെന്നിത്തല തുറന്നടിച്ച് രംഗത്തെത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. അതിനിടെ ആണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം പുറത്തുവരുന്നത്. പ്രശ്നം അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. കൂടുതലൊന്നും ഇപ്പോൾ പ്രതികരിക്കാനില്ല എന്ന് പറഞ്ഞ് പരമാവധി ഒഴിഞ്ഞു മാറാൻ ആണ് ഉമ്മൻചാണ്ടി ഇന്നലെയും ശ്രമിച്ചത്. എന്നാൽ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രശ്നങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം ചർച്ചകൾക്ക് ആരെങ്കിലും മുൻകൈ എടുത്താൽ മാത്രമാണ് സഹകരിക്കുക എന്നാണ് ഉമ്മൻചാണ്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.


ഇതുംകൂടി വായിക്കൂ;കോണ്‍ഗ്രസില്‍ അഴിച്ചു പണി; കെ സി വേണുഗോപാലിന്  സംഘടനാ  ജനറല്‍  സെക്രട്ടറിസ്ഥാനം തെറിക്കും 


നേരത്തെ എഐ ഗ്രൂപ്പുകൾ താരിഖ് അൻവറിതിരെ പരാതി നൽകിയിരുന്നു. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ താരിഖ് അൻവർ തന്നെ ആകും ചർച്ചകൾക്കായി ഈ മാസം എട്ടിന് തിരുവനന്തപുരത്ത് എത്തുന്നത് എന്നാണ് വിവരങ്ങൾ. ഗ്രൂപ്പുകൾ എതിർത്ത താരിഖ് അൻവർ തന്നെ ചർച്ചകൾക്കായി എത്തുന്നതിൽ എ ഐ ഗ്രൂപ്പുകൾക്ക് അതൃപ്തിയുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ഉമ്മൻചാണ്ടി പ്രതികരിച്ചത് ഇങ്ങനെയാണ്.’ താരിഖ് അൻവർ ഹൈക്കമാൻഡ് പ്രതിനിധി ആണല്ലോ എന്ന എങ്ങും തൊടാത്ത മറുപടിയാണ് ഉമ്മന്ചാണ്ടിയുടേത് .രമേശ് ചെന്നിത്തലയെ ഉന്നമിട്ട് ഉമ്മൻചാണ്ടിക്കൊപ്പം നിന്ന് പുതിയ പോർമുഖം തുറക്കാൻ കെ മുരളീധരൻ ശ്രമം തുടങ്ങിയത് ഐ ഗ്രൂപ്പിൽ പ്രശ്നമാവും .മരണകിടക്കയിൽ നിന്ന് തന്നെ കോൺഗ്രസിൽ എടുക്കാൻ അപേക്ഷിച്ച കെ കരുണാകരനെതിരെ പുറംതിരിഞ്ഞു നിന്ന രമേശ് ചെന്നിത്തല താന്താൻ നിരന്തരം ചെയ്യുന്ന പ്രവർത്തികൾക്കുള്ള തിരിച്ചടിയാണ് നേരിടുന്നതെന്ന മുൾമുന കരുണാകരനോട് അടുപ്പമുള്ള തന്നിൽ നിന്നകന്നുനിൽക്കുന്ന പഴയ ഐ ക്കാരെ ഒപ്പം കൂട്ടാനുള്ള മുരളീധരന്റെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത് .ഐ യിൽ നിന്ന് വിട്ടൊഴിഞ്ഞു എ യിൽ ചാരി നിന്ന് മുരളീധരൻ പതുക്കെ കളം പിടിക്കാൻ ശ്രമിക്കുകയാണ് .സമയം എടുത്തു ആളെക്കൂട്ടി ആഞ്ഞടിക്കാനാണ് എ ‚ഐ ഗ്രൂപ്പുകൾ ശ്രാമം നടത്തുന്നത് .ഹൈക്കമാൻഡ് പ്രതിനിധിയായി താരിഖ് അൻവർ സംസ്ഥാനത്തേയ്‌ക്ക്‌ വരാൻ ധൈര്യം കാണിക്കുമോയെന്ന് ആശങ്ക പെടുന്നവരും കോൺഗ്രസിലുണ്ട്


ഇതുംകൂടി വായിക്കൂ:പുതിയ കുപ്പിയിൽ പഴയ ചാണ്ടി: പോരിനൊരുങ്ങി രമേശ്‌-മുരളി-സുധാകരൻ ത്രയം | Fight in Con­gress | UDF


അതേസമയം ശിവദാസന്‍ നായര്‍ക്ക് പിന്നാലെ കെപിസിസി നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി കെപിഅനില്‍ കുമാര്‍ രംഗത്തെത്തി. തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നാണ് അനില്‍ കുമാര്‍ ആവശ്യപ്പെട്ടത്. അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.ഡിസിസി പട്ടിക പുറത്തുവന്നതിന് തൊട്ടുമുന്‍പാണ് പട്ടികയ്‌ക്കെതിരെ അനില്‍ കുമാര്‍ ഗുരുതരമായ വിമര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അദ്ദേഹത്തിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെയാണെന്ന് കെപി അനില്‍ കുമാര്‍ നേരത്തെയും പ്രതികരിച്ചിരുന്നു. വി.ഡി. സതീശനും കെ. സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ലെന്നും സതീശനും സുധാകരനും നേതൃത്വത്തെ വിമര്‍ശിച്ച അത്രയും താന്‍ പറഞ്ഞിട്ടില്ലെന്നും അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നുമായിരുന്നു അനില്‍ കുമാര്‍ പറഞ്ഞത്.എറണാകുളത്തു ഡി സി സി അധ്യക്ഷന്റെ ചുമതലയേൽക്കൽ ചടങ്ങിൽ നിശ്ശബ്ദമായ ഗ്രൂപ്പ് കണക്കിലെടുക്കലിന്റെ വേദിയായി മാറ്റുകയാണ് ചെയ്തത് .ഐ ‚എ ഗ്രൂപ്പുകളുടെ തട്ടകത്തിൽ പുതിയ സംവിധാനം ക്ലുച്‌ പിടിക്കുമോയെന്ന ആശങ്ക ഗ്രൂപ്പ് നേതാക്കൾക്കുണ്ട്‌ .എന്നാൽ മുഖ്യ ധാരയിൽ നിന്ന്സ്വന്തം പ്രയത്നത്താൽ പിടിച്ചുനിന്ന പുതിയ പ്രസിഡണ്ട് അനുനയ നീക്കത്തിന്റെ ഭാഗമായി എല്ലാ ഗ്രൂപ്പ് നേതാക്കളെയും മാറി മാറി വിളിച്ചുകൊണ്ടിരിക്കുകയാണ് .
eng­lish summary;Groups A and I are prepar­ing to file a com­plaint against Venu­gopal to the High Command
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.