24 April 2024, Wednesday

പുനലൂർ തൂക്കുപാലത്തില്‍ ആൽമരം വളരുന്നത് ബലക്ഷയത്തിന് കാരമമാകുന്നു

Janayugom Webdesk
പുനലൂര്‍
May 11, 2022 9:09 pm

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പുനലൂർ തൂക്കുപാലത്തിലെ രണ്ട് കരിങ്കൽ ആർച്ചുകൾ ഒന്നിന്റെ മുകളിൽ ആൽമരം വളർന്നുയരുന്നത് ആർച്ചിന്റെ ബലക്ഷയത്തിന് കാരണമാകുന്നു.
പാലത്തിനെ താങ്ങി നിർത്തുന്ന ഉരുക്ക് ബീമുകളിലും നട്ടും ബോൾട്ടുകളിലും വലിയ തോതിൽ തുരുമ്പും രൂപപ്പെട്ടു. പുനലൂർ പട്ടണത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ചരിത്ര സ്മാരകത്തിൽ കൺമുന്നിൽ വളർന്നു നിൽക്കുന്ന ആല് മാറ്റുന്നതിനോ തുരുമ്പെടുത്ത് ഭാഗം വൃത്തിയായി സൂക്ഷിക്കാനോ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു.
രണ്ട് വർഷം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ പാലത്തിൽ ദൈനം ദിന സംരക്ഷണം കൃത്യമായി നടക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.