26 March 2024, Tuesday

Related news

December 19, 2023
December 14, 2023
August 3, 2023
July 11, 2023
May 26, 2023
March 4, 2023
January 17, 2023
July 26, 2022
June 16, 2022
May 6, 2022

പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാ അവകാശമായി കണക്കാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

Janayugom Webdesk
August 24, 2021 3:29 pm

താടി വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാപരമായ അവകാശമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 

ഇക്കാര്യത്തില്‍ മതസ്വാതന്ത്യം ഉറപ്പു നല്‍കുന്ന വകുപ്പ് 25 ന്റെ പരിരക്ഷ പൊലീസുകാരന് ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു. താടി വച്ചതിന്റെ പേരില്‍ കഴിഞ്ഞ നവംബറില്‍ സേനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫര്‍മാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25 -ാം വകുപ്പ് പ്രകാരം തനിക്ക് താടി വയ്ക്കാന്‍ അവകാശമുണ്ട് എന്നായിരുന്നു ഫര്‍മാന്റെ വാദം. 

എന്നാല്‍ ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്‍ അധ്യക്ഷനായ ബഞ്ച് വാദം അംഗീകരിച്ചില്ല. സസ്‌പെന്‍ഷന്‍ നടപടിയും സ്റ്റേ ചെയ്തില്ല. ‘ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് വന്നിട്ടും താടി വടിച്ചില്ല എന്നത് സര്‍ക്കുലര്‍ ലംഘനമാണ്. ഇത് മോശം സ്വഭാവം മാത്രമല്ല, ദുര്‍നടപടി കൂടിയാണ്. ശരിയായ യൂണിഫോം ധരിക്കുന്നതിനും സേനാംഗങ്ങള്‍ക്ക് ഒരേ മാതൃകയിലുള്ള സ്വഭാവം നിലനിര്‍ത്തുന്നതിനും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ പൊലീസിന് അധികാരമുണ്ട്. ഇക്കാര്യത്തില്‍ ഇടപെടാനാകില്ല’ – ബഞ്ച് വ്യക്തമാക്കി.
eng­lish summary;Growing beard in the police force is not a con­sti­tu­tion­al right: Alla­habad High Court
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.