വളർച്ചാ നിരക്ക് പൂജ്യം ശതമാനമാകും: നിതി ആയോഗ്

Web Desk

ന്യൂഡല്‍ഹി

Posted on March 29, 2020, 10:11 pm

കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ അടുത്ത സാമ്പത്തിക വർഷം ആദ്യപാദത്തിൽ രാജ്യത്തെ വളർച്ചാ നിരക്ക് പൂജ്യം ശതമാനമായി കുറയുമെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ പറഞ്ഞു. ചിലപ്പോൾ അത് വിപരീത സോണിലേയ്ക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അവശ്യ വസ്തുക്കളുടെ വിപണനവും വിൽപ്പനയും തുടരുന്നതുകൊണ്ട് വിപരീത സോണിലെത്താനുള്ള സാധ്യത തുലോം കുറവാണെന്ന് ദി പ്രിന്റിന് അനുവദിച്ച അഭിമുഖത്തിൽ രാജീവ് കുമാർ പറഞ്ഞു.

ജൂണിന് ശേഷംമുള്ള രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് സംബന്ധിച്ച് ഇപ്പോൾ പറയാൻ കഴിയില്ല. കോറോണ വ്യാപനത്തിന്റെ വ്യാപ്തി അടിസ്ഥാനമാക്കിയാണ് വളർച്ചാ നിരക്ക്. ലോക്ക്ഡൗൺ കഴിയുന്നതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ 55 ശതമാനം പ്രദാനം ചെയ്യുന്ന സേവന മേഖല പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Growth rate to be zero per­cent: Niti Aayog

You may also like this video