ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) 2022 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാനിരക്ക് പത്ത് ശതമാനമായി വെട്ടിക്കുറച്ചു. കോവിഡ് 19 രണ്ടാം തരംഗത്തെത്തുടർന്ന് സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധികള്‍ വളർച്ചാനിരക്കിലുള്ള കുറവിന് കാരണമാകുമെന്ന് എഡിബി പ്രഖ്യാപിച്ചു.
2021–22 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 11 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നാണ് എഡിബി ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വിലയിരുത്തിയിരുന്നത്. എന്നാല്‍ പത്ത് ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ഇപ്പോള്‍ എഡിബി വിലയിരുത്തുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വളർച്ചാനിരക്ക് സമാനരീതിയിൽ 9.5 ശതമാനം വെട്ടിക്കുറച്ചിരുന്നു. 2021 ൽ ഏഷ്യയുടെ വളർച്ചാ പ്രവചനം 7.3 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ചുരുക്കി. അതേസമയം ചൈനയുടെ വളർച്ചാ നിരക്ക് പ്രവചനം 8.1 ശതമാനത്തിൽ തന്നെ നിലനിർത്തി.
english summary;Growth rate to fall to 10%: ADB
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.