Web Desk

ന്യൂഡൽഹി

May 29, 2020, 9:48 pm

വളർച്ചാ നിരക്ക് 4.2 ശതമാനമായി ചുരുങ്ങും: കേന്ദ്ര സർക്കാർ

Janayugom Online

കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വളർച്ചാ നിരക്ക് 4.2 ശതമാനമായി ചുരുങ്ങുമെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തുമെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ സാമ്പത്തിക വളർച്ച 3.1 ശതമാനമായി പരിമിതപ്പെട്ടു. 2018–19 സാമ്പത്തിക വർഷം സമാന പാദത്തിൽ വളർച്ചാ നിരക്ക് 5.7 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വർഷം വളർച്ചാ നിരക്ക് അഞ്ച് ശതമാനമാകുമെന്നാണ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതാണ് ഇപ്പോൾ 4.2 ശതമാനമായി ചുരുങ്ങുമെന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട്.

Engll­ish sum­ma­ry; Growth Rate to Shrink 4.2%

you may also like this video;