March 26, 2023 Sunday

വളർച്ചാ നിരക്ക് കുറയും; ജനങ്ങൾ പ്രതിസന്ധിയിലാകും: സ്റ്റാൻഡേർഡ് ആന്റ് പുവർ

Janayugom Webdesk
ന്യൂഡൽഹി
June 27, 2020 10:20 pm

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് റിപ്പോർട്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ രാജ്യത്തെ വളർച്ചാ നിരക്ക് അഞ്ച് ശതമാനം കുറയുമെന്നും ഇതിന്റെ ഭാഗമായി അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ രാജ്യത്തെ ജനങ്ങൾ പ്രതിസന്ധിയിലാകുമെന്നുമാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആന്റ് പുവർ റിപ്പോർട്ട് ചെയ്യുന്നത്.

വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച്ച, ദുർബലമായ നയതീരുമാനങ്ങൾ, സാമ്പത്തിക മേഖല വളരെ കാലമായി നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിലെ വീഴ്ച്ച തുടങ്ങിയ കാര്യങ്ങളാണ് സാമ്പത്തിക വളർച്ചയ്ക്ക് വിഘാതമാകുന്നത്. ഏഷ്യാ- പെസഫിക് മേഖലയിൽ ലോക്ഡൗൺ മൂന്ന് ട്രില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണ് വരുത്തുന്നത്. ഈ മേഖലയിലെ വളർച്ചാ നിരക്ക് 1.3 ശതമാനം കുറയുമെന്നും റിപ്പോർട്ട് പറയുന്നു.

എന്നാൽ 2021 കലണ്ടർ വർഷത്തിൽ ഏഷ്യാ- പെസഫിക് മേഖലയിലെ വളർച്ചാ നിരക്ക് 6.9 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. മറ്റ് മേഖലകളെ അപേക്ഷിച്ച് ഏഷ്യാ- പെസഫിക് രാജ്യങ്ങളിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ മുന്നിലാണ്. ഈ സാഹചര്യത്തിൽ സാമ്പത്തിക വളർച്ചാ നിരക്കിന്റെ ആവേഗം തിരച്ചുപിടിക്കാൻ ഈ മേഖലയിലെ രാജ്യങ്ങൾക്ക് പ്രാപ്തിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ENGLISH SUMMARY:Growth rate will decline; Peo­ple will be in cri­sis: Stan­dard and Poor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.