കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ രാജ്യത്തെ വളർച്ചാ നിരക്ക് 0.8 ശതമാനമായി കുറയുമെന്ന് യുഎസ് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സിന്റെ റിപ്പോർട്ട്. 2021 മാർച്ച് വരേയും സമാനമായ അവസ്ഥതന്നെ തുടരും. എന്നാൽ 2022 കലണ്ടർ വർഷം സാമ്പത്തിക വളർച്ചാ നിരക്ക് 6.7 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. സാധനങ്ങളുടെ ആവശ്യകതയിലുള്ള കുറവ്, ഇതിന്റെ ഭാഗമായുള്ള വിലത്തകർച്ച തുടങ്ങിയവയാൽ മെക്സിക്കോ, ബ്രസീൽ, റഷ്യ, സൗത്ത് ആഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളുടെ വളർച്ചാ നിരക്കും ഗണ്യമായി കുറയും. ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 2020ൽ 3.9 ശതമാനമായി പരിമിതപ്പെടും. ലോകയുദ്ധങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതെന്ന് ഫിച്ച് റേറ്റിങ്സിലെ മുഖ്യ സാമ്പത്തിക വിദഗ്ധനായ ബ്രയൻ കൗൾട്ടൻ പറഞ്ഞു. 2009 ലെ സാമ്പത്തിക മാന്ദ്യം ഏൽപ്പിച്ച പ്രഹരത്തെക്കാൾ ശക്തമാണിതെന്നും റിപ്പോർട്ട് പറയുന്നു. ആഗോള വരുമാനത്തിൽ 4.5 ട്രില്യൺ ഡോളറിന്റെ കുറവുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.
ENGLISH SUMMARY: Growth rate will fall to 0.8%
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.