ആ ഗൗരവമുഖം ഇനിയില്ല; ‘ഗ്രംപി’ ഓര്‍മ്മയായി

Web Desk
Posted on May 18, 2019, 11:16 am

ലോസാഞ്ചലസ്: ഗ്രംപി പൂച്ച ഇനിയില്ല. മൂത്രനാളിയില്‍ ഉണ്ടായ അണുബാധയെ തുടര്‍ന്നു ഏഴാം വയസ്സില്‍ അരിസോണയിലെ വീട്ടില്‍ വെച്ചാണ് ഗ്രംപി പൂച്ച മരിച്ചത്. സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഈ പൂച്ചയ്ക്ക് ഫേസ്ബുക്കില്‍ 85 ലക്ഷം ആരാധകരും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ലക്ഷക്കണക്കിനു ഫോളോവേഴ്‌സുമുണ്ട്.

ഭക്ഷണശാലയില്‍ വെയിട്രസ് ആയിരുന്ന തബത ബുദ്ധിസെന്‍ എന്ന യുവതിയെ കോടീശ്വരിയാക്കിയ മാന്ത്രിക പൂച്ചയായിരുന്നു ഗ്രംപി. ടിവി പരിപാടികളിലൂടെയും സിനിമകളിലൂടെയുമാണ് ഗ്രംപി തന്റെ ആരാധകരെ നേടിയെടുത്തത്. ദേഷ്യപ്പെടുന്ന മുഖഭാവമുള്ള ഗ്രംപിയുടെ വിപണി മൂല്യം മനസ്സിലാക്കിയ തബത ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി.

താഴത്തെ നിരയിലെ പല്ല് മുകള്‍ നിരയിലേതിനേക്കാള്‍ ഉന്തിനിന്നത് ഗ്രംപിയുടെ മുഖത്തിന് പ്രത്യേകതരത്തിലൊരു വിഷാദം നല്‍കിയിരുന്നു. ഇതാണ് ഗ്രംപിയെ മറ്റു പൂച്ചകളില്‍നിന്ന് വ്യത്യസ്തനാക്കിയത്. 2012ല്‍ ഒരു വെബ്‌സൈറ്റില്‍ വന്ന ചിത്രത്തോടെ ഗ്രംപിക്ക് വിലയേറി. ചിത്രം ഉപയോഗിക്കുന്നതിനെതിരായ പകര്‍പ്പവകാശക്കേസില്‍ മാത്രം തബാത്ത നേടിയത് അഞ്ച് കോടി രൂപയാണ്.

You May Also Like This: