രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഓഗസ്റ്റ് മാസത്തിലെ ജിഎസ്‌ടി വരുമാനത്തിലും കുറവ്

Web Desk

ന്യൂഡല്‍ഹി

Posted on September 02, 2020, 6:17 pm

രാജ്യത്തെ മൊത്ത വളര്‍ച്ചാ നിരക്കില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഓഗസ്റ്റ് മാസത്തിലെ ജിഎസ്‌ടി വരുമാനത്തിലും കുറവ്. ജൂലൈ മാസത്തേക്കാള്‍ കുറഞ്ഞ ജിഎസ്ടി വരുമാനമാണ് ഓഗസ്റ്റില്‍ ലഭിച്ചത്.

ഓഗസ്റ്റ് മാസത്തില്‍ ജിഎസ്ടി വരുമാനം 86449 രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്. ജൂലൈ മാസത്തില്‍ 87422 കോടിയായിരുന്നു വരുമാനം.

കോവിഡ് കാലമായതിനാല്‍ ജിഎസ്ടി വരുമാനത്തില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 88 ശതമാനം നഷ്ടമാണ് ജിഎസ്ടി വരുമാനത്തില്‍ ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY: GST DECREASES IN AUGUST MONTH

YOU MAY ALSO LIKE THIS VIDEO