ജിഎസ്ടി ഇരുന്നൂറിലേറെ ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചു

Web Desk

ന്യൂഡല്‍ഹി

Posted on November 21, 2017, 9:40 pm

ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഷാംപൂ, അലക്കു സോപ്പുകള്‍ എന്നിവയടക്കമുള്ള നിരവധി വസ്തുക്കളുടെ വില ഉടന്‍ കുറയും, 28 ശതമാനമായിരുന്ന ഇവയുടെ നികുതി 18 ശതമാനമാക്കി കുറച്ചിരുന്നു. പുതുക്കിയ നികുതി നിരക്ക് ഉടന്‍ നടപ്പാക്കാന്‍ ഉല്‍്പ്പാദകരോട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് നിര്‍ദ്ദേശിച്ചു.

എയര്‍കണ്ടീഷനറുകള്‍, വാഷിങ്ങ് മെഷീനുകള്‍, ഫ്രിഡ്ജുകള്‍, ഡിഷ് വാഷറുകള്‍, വാക്വം ക്‌ളീനറുകള്‍, തുടങ്ങിയവയുടെ വിലയും ഗണ്യമായി കുറയും. വെറ്റ് ഗ്രൈന്‍ഡറുകള്‍, പ്രിന്ററുകള്‍, കൈയില്‍ കൊണ്ടുനടക്കാവുന്ന ഇലക്ട്രിക് വിളക്കുകള്‍, തുടങ്ങിയവയുടെ വിലയും കുറയും, കഴിഞ്ഞാഴ്ച ജിഎസ്ടി കൗണ്‍സില്‍ 200ലേറെ ഇനങ്ങളുടെ നികുതിയാണ് കുറച്ചത്.