Web Desk

ബംഗളൂരു:

June 12, 2020, 9:03 pm

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്‌ടി; സോഷ്യൽ മീഡിയകളിൽ പ്രതിഷേധം

Janayugom Online

കേരള പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള കർണാടകയുടെ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം പുകയുന്നു. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. പൊറോട്ട റൊട്ടിയുടെ ഇനത്തിൽപെടില്ലെന്നും അതിനാൽ 18 ശതമാനം ജിഎസ്ടി ഈടാക്കണമെന്നുമാണ് എഎആറിന്റെ ഉത്തരവ്.

റെഡി ടു ഈറ്റ് വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിച്ചുകൊണ്ട് അഞ്ചു ശതമാനം ജിഎസ്ടി ചുമത്താൻ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് എഎആറിനെ സമീപിച്ചപ്പോഴാണ് റൊട്ടി വിഭാഗത്തില്‍ പൊറോട്ടയെ ഉള്‍പ്പെടുത്താനാകില്ലെന്ന തരത്തില്‍ ഉത്തരവുണ്ടായത്. ഭക്ഷിക്കുന്നതിന് മുമ്പ് വീണ്ടും പാകംചെയ്യുന്നുവെന്നാണ് എഎആറിന്റെ വാദം. ഇതോടെ കേരള പൊറോട്ട ലക്ഷ്വറി ഇനത്തിൽപ്പെടുന്ന വിഭവമായി മാറുകയായിരുന്നു.

ഇഡ്ഡലി, ദോശ, പൊറോട്ട, തൈര്, പനീര്‍ തുടങ്ങിയ വിഭവങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫ്രഷ്. ഗോതമ്പ് പൊറോട്ടയ്ക്കും കേരള അഥവാ മലബാർ പൊറോട്ടയ്ക്കും ചപ്പാത്തിക്കുള്ളതുപോലെ അഞ്ചുശതമാനം ജിഎസ്ടിയാണ് വേണ്ടതെന്നാണ് കമ്പനി ആവശ്യപ്പെട്ടത്.

അതേസമയം പൊറോട്ടയ്‌ക്കെതിരെയുള്ള വിവേചനം അംഗീകരിക്കില്ലെന്ന് മലയാളികള്‍ അടക്കമുള്ളവർ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചുകഴിഞ്ഞു. ‘ഫുഡ് ഫാസിസം’ എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. ഹാൻഡ്സ്ഓഫ് ‌പൊറോട്ട എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയിട്ടുണ്ട്. ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായ പ്രമുഖരും വിഷയത്തിൽ പ്രതികരണം നടത്തിയിട്ടുണ്ട്.

ENGLISH SUMMARY: gst increased for porotta

YOU MAY ALSO LIKE THIS VIDEO