23 April 2024, Tuesday

Related news

April 17, 2024
March 31, 2024
March 14, 2024
March 9, 2024
March 9, 2024
March 6, 2024
March 4, 2024
March 2, 2024
February 24, 2024
February 23, 2024

ജി എസ് ടി നികുതി ചോർച്ച പരിശോധിക്കും: ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ

Janayugom Webdesk
പാലക്കാട്
September 28, 2021 7:59 pm

ജി എസ് ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാന സർക്കാരിനുണ്ടായ നികുതി ചോർച്ച പരിഹരിക്കാൻ പഠനം നടക്കുകയാണെന്ന് ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. വാളയാർ വിൽപ്പന നികുതി ചെക്ക് പോസ്റ്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി എസ് ടി സംവിധാനം നിലവിൽവന്നതിന് ശേഷം ചെക്ക് പോസ്റ്റുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ നികുതി വരവിൽ കാര്യമായ കുറവ് വന്നിട്ടുണ്ട് എന്നത് വസ്തുതയാണെന്നും 15000 കോടിയുടെ ഉത്പ്പനങ്ങളാണ് എത്തുന്നതെങ്കിലും 5000 കോടിയുടെ ഉത്പന്നങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ടെങ്കിലും ഇതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും 14 മുതൽ 16 ശതമാനം വരെ നികുതി വരവിൽ വർധനവ് ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ ജി എസ് ടി നടപ്പിലാക്കി നാല് വർഷം കഴിഞ്ഞപ്പോൾ വരുമാനം ആദ്യ വർഷത്തെതിനു തുല്യമായി നിൽക്കുകയാണെന്നും ഇതുള്ള കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വന്നതോടെ വീണ്ടും വരുമാനം വീണ്ടും ഗണ്യമായി കുറഞ്ഞുവെന്നും സംസ്ഥാനത്തേക്ക് എത്തുന്ന ചരക്കുകളുടെ നികുതിയും രേഖകളുമാണ് പരിശോധിക്കുകയെന്നും മന്ത്രി അറിയിച്ചു. വാളയാർ ഗോപാലപുരം ചെക്ക് പോസ്റ്റുകളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ എൻ പി ആർ) ക്യാമറ സംവിധാനവും മന്ത്രി പരിശോധിച്ചു.

 

Eng­lish Sum­ma­ry: GST tax eva­sion to be probed: Finance Min­is­ter KN Balagopal

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.