29 March 2024, Friday

ജിടി നിയൊ 2; 5ജി ഫോണും ഉപകരണങ്ങളും പുറത്തിറക്കി റിയല്‍മി

Janayugom Webdesk
കൊച്ചി
October 15, 2021 8:21 pm

ജിടി നിയൊ2 5ജി സ്മാര്‍ട്ട്‌ഫോണ്‍, 4കെ സ്മാര്‍ട്ട് ടിവി ഗൂഗിള്‍ സ്റ്റിക്ക്, ബ്രിക്ക് ബ്ലൂടൂത്ത് സ്പീക്കര്‍, ഗെയിമിങ് ആക്‌സസറീസ് എന്നിവ പുറത്തിറക്കി റിയല്‍മി. ക്വാല്‍കോം സ്‌നാപ്ഡ്രാഗന്‍ 870 5ജി പ്രൊസസറാണ് റിയല്‍മി ജിടി നിയൊ2ല്‍ ഉപയോഗിക്കുന്നത്. 120 ഹെഡ്‌സ് ഇ4 അമൊലെഡ് ഡിസ്‌പ്ലേ, 65വോട്‌സ് സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജ്, 5000 എംഎഎ്ച്ച് ലാര്‍ജ് കപ്പാസിറ്റി ബാറ്ററി, ലാര്‍ജസ്റ്റ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വേപ്പര്‍ കൂളിങ് ഏരിയ, 64എംപി എഐ ടിപ്പിള്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയവയും റിയല്‍മി ജിടി നിയൊ2വിന്റെ പ്രത്യേകതകളാണ്. 

7ജിബി ഡൈനാമിക് റാം എക്‌സ്പാന്‍ഷനുള്ള ഫോണിന് ജിടി മോഡ് 2.0 ഡിജിറ്റല്‍ അര്‍ബന്‍ ഡിസൈന്‍ ആണുള്ളത്. നിയൊ ഗ്രീന്‍, ബ്ലൂ, ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമാണ്. 8ജിബി, 128ജിബിക്ക് 31,999 രൂപയും 12ജിബി, 256ജിബിക്ക് 35,999 രൂപയുമാണു വില. ഈ മാസം 17ന് വിപണിയിലത്തും. പ്രിബുക്ക് ചെയ്യുന്നവര്‍ക്ക് 5,999 രൂപ വിലവരുന്ന റിയല്‍മി വാച്ചുകള്‍ സമ്മാനമായി ലഭിക്കും.

ഗൂഗ്ള്‍ ടിവി പ്ലാറ്റ്‌ഫോം, 4കെപി60 സപ്പോര്‍ട്ട്, എച്ച്ഡിആര്‍ 10+ എന്‍കോഡിങ്, എച്ച്ഡിഎംഐ 2.1, ക്വാഡ് കോര്‍ പ്രൊസസര്‍, 2ജിബി സൂപ്പര്‍ റാം, ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് തുടങ്ങിയവ അടങ്ങിയതാണ് റിയല്‍മി 4കെ സ്മാര്‍ട്ട് ഗൂഗിള്‍ടിവി സ്റ്റിക്ക്. 5ജിഹെഡ്‌സ് വൈഫൈ, ബ്ലൂടൂത്ത് 5.0 തുടങ്ങിയവയുള്ള ഉപകരണത്തിന് 3,999 രൂപയാണു വില. റിയല്‍മി ഫെസ്റ്റിവെല്‍ ദിവസങ്ങളില്‍ 1000 രൂപയുടെ കുറവുണ്ടാവും.

ENGLISH SUMMARY:GT NEO2 5g intro­duced by realme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.