നീതിയുടെ കാവല്‍ ഭടന്മാരാവുക

Web Desk
Posted on May 28, 2018, 2:52 pm

 

imam moulavi suhaib

മൗലവി സുഹൈബ് വി.പി.
പാളയം ഇമാം, തിരുവനന്തപുരം

അല്ലാഹു പറയുന്നു : ”വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നിര്‍വ്വഹിക്കുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍! അതു നിങ്ങള്‍ക്ക് തന്നെയോ , നിങ്ങളുടെ മാതാപിതാക്കള്‍ക്കോ, അടുത്ത കുടുംബങ്ങള്‍ക്കോ എതിരായിരുന്നാലും (ഖുര്‍ആന്‍ 4:135) — സമൂഹത്തില്‍ ഇസ്‌ലാം നട്ടു  വളര്‍ത്താന്‍ ആഗ്രഹിക്കുന്ന  ഏറ്റവും വലിയ മൂല്യം നീതിയാണ്.

നബി(സ) പറഞ്ഞു: ”ആക്രമിയായ രാജാവിന്റെ മുമ്പില്‍ നീതിക്കുവേണ്ടി ശബ്ദിക്കലാണ് ഏറ്റവും വലിയ ധര്‍മ്മസമരം.” ഒരിക്കല്‍ പ്രവാചക ശിഷ്യന്‍ ബശീര്‍(റ) പ്രവാചകന്‍(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: പ്രവാചകരേ ഞാന്‍ എന്റെ പുത്രന്‍ നുഅ്മാന് നല്ലൊരു സമ്മാനം നല്‍കിയിരിക്കുന്നു. നബി(സ) ബഷീര്‍(റ) വിനോടു ചോദിച്ചു. നീ നിന്റെ എല്ലാ മക്കള്‍ക്കും അപ്രകാരം സമ്മാനം നല്‍കിയോ. നുഅ്മാന്‍(റ) പറഞ്ഞു. ഇല്ല. ഈ ഘട്ടത്തില്‍ നബി(സ) പറഞ്ഞു: ”മനുഷ്യരേ! നിങ്ങള്‍ പ്രപഞ്ചനാഥനെ സൂക്ഷിക്കുക. മക്കളുടെ കാര്യത്തില്‍ നീതി പാലിക്കുക.” ഒരിക്കല്‍ ഖുറൈശികളിലെ കുലീനഗോത്രമായ മഖ്ദൂമിയ്യാഗോത്രത്തിലെ ഒരു പെൺകുട്ടിയെ മോഷ്ടിച്ചു. മോഷ്ടിച്ച വ്യക്തിയുടെ കൈ മുറിക്കുക എതാണ് ഇസ്‌ലാമിക രാഷ്ട്രം നടപ്പിലാക്കിയിരുന്ന ശിക്ഷ. ദാരിദ്ര്യംകൊണ്ടല്ല തെറ്റ് ചെയ്തതെന്ന്  തെളിഞ്ഞാല്‍ ഈ ശിക്ഷയില്‍ ഒട്ടും വിട്ടു വീഴ്ച ചെയ്യില്ല. പക്ഷെ ഈ പെൺകുട്ടിയിൽ  ശിക്ഷ നടപ്പാക്കിയാല്‍ അത് കുലീനരായ അറബികള്‍ക്ക് മുഴുവന്‍ നാണക്കേടാവുമെന്ന്  അവര്‍ക്കു തോന്നി.

പ്രവാചകന്‍(സ)യുടെ അടുക്കല്‍ ഈ പെൺകുട്ടിയിൽ ശിക്ഷ നടപ്പിലാക്കരുതെന്ന്  പറയുന്ന  ശുപാര്‍ശയുമായവര്‍ വു. നബി(സ)യുടെ മുഖം ചുവന്നു തുടുത്തു. പ്രവാചകന്‍(സ) ദേഷ്യപ്പെട്ടു അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളിലൊന്നായിരുന്നു ഇത്. പ്രവാചകന്‍(സ) പറഞ്ഞു: ഇങ്ങനെയാണ് നിങ്ങളുടെ മുന്‍ഗാമികള്‍ നശിച്ചുപോയത്. അവരില്‍ കുബേരന്മാര്‍ തെറ്റ് ചെയ്താല്‍ മാപ്പ് നല്‍കുകയും സാധാരണക്കാര്‍ തെറ്റ് ചെയ്താല്‍ ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. എനിക്കൊന്നേ പറയാനുള്ളൂ. ”എന്റെ സ്വന്തം പുത്രി ഫാത്വിമ തന്നെ മോഷ്ടിച്ചാലും അവളുടെ കൈ ഞാന്‍ മുറിക്കും. നിയമം നടപ്പിലാക്കുന്നിടത്ത് നമുക്ക് വിവേചനം പാടില്ല.”