തൃക്കാക്കരയില്‍ എഎസ്ഐയെ അതിഥി തൊഴിലാളി ആക്രമിച്ചു. തൃക്കാക്കര എഎസ്ഐ. ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ധനഞ്ജയിൻ മദ്യപിച്ച് അക്രമാസക്തനായി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എ.എസ്.ഐ.യും സംഘവും സംഭവസ്ഥലത്തെത്തിയത്. ഇതിനുപിന്നാലെയാണ് അക്രമി കല്ലുകൊണ്ട് എഎസ്ഐയുടെ തലയ്‌ക്കെറിഞ്ഞത്. പരിക്കേറ്റ എഎസ്ഐയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. എഎസ്ഐയുടെ തലയ്ക്ക് ഏഴു തുന്നലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.