Web Desk

രാജാക്കാട്

July 08, 2021, 6:21 pm

ഇടുക്കിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി

Janayugom Online

രാജാക്കാട് പഴയവിടുതിക്ക് സമീപം മമ്മട്ടിക്കാനത്ത് മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ അതിഥി തൊഴിലാളി കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഡ് സ്വദേശി സ്വദേശി ഗദ്ദുവിനെ (40) ആണ് ഒപ്പമുണ്ടായിരുന്ന ബന്ധു കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശിയായ ദേവചരൺ (46) നെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച്ച രാത്രിയാണ് കൊലപാതകം നടന്നത്. രാജാക്കാട് സ്വദേശിയുടെ ഏലത്തോട്ടത്തിൽ ജോലിചെയ്തിരുന്ന ഇരുവരും മാരാർസിറ്റിയിൽ ഒരു താൽക്കാലിക കെട്ടിടത്തിലാണ് താമസിക്കുന്നത്. ബുധനാഴ്ച്ച രാത്രി പണികഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഗദ്ദുവിനെ ദേവചരണൺ തൂമ്പായ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം താമസ സ്ഥലത്തിന്റെ പിന്നിൽ കുഴിയെടുത്ത് കുഴിച്ചുമൂടി.

ഇന്നലെ രാവിലെ സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് രാജാക്കാട് പൊലീസ് ഇൻസ്പെക്ടർ എച്ച് എൽ ഹണിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആർ ഡി ഒ, ഫോറൻസിക് വിഭാഗം എന്നിവർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Eng­lish sum­ma­ry: Guest work­er killed in Rajakkad

You may also like this video: