മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ റദ്ദാക്കി; അതിഥി തൊഴിലാളികൾ പ്രതിസന്ധിയില്‍

Web Desk

പെരുമ്പാവൂർ

Posted on May 06, 2020, 10:33 am

മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനിറങ്ങിയ അതിഥി തൊഴിലാളികൾ പ്രതിസന്ധിയിലായി. തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കാൻ തൊഴിലുടമകൾ തയ്യാറാകാത്തതാണ് തിരിച്ചടിയായത്. പെരുമ്പാവൂരിൽ താമസ സൗകര്യം നഷ്ട്ടപ്പെട്ട് നൂറിലേറെ തൊഴിലാളികളാണ് കടത്തിണ്ണയിലും റോഡരികിലുമായി കഴിയുന്നത്.

ബീഹാറിലേക്ക് തീവണ്ടിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പെരുമ്പാവൂരില ഒരുകൂട്ടം അതിഥി തൊഴിലാളികള്‍ ശനിയാഴ്ച്ച വീട് വിട്ടിറങ്ങി. നാട്ടിലേക്ക് പോകുന്നു എന്നറിയിച്ചതോടെ തൊഴിലുടമ വീട് പൂട്ടി താക്കോൽ വാങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചപ്പോഴാണ് ട്രെയിൻ റദ്ദാക്കിയതറിഞ്ഞത്.

എന്നാൽ തൊഴിലുടമയെ വിളിച്ചെങ്കിലും തിരിച്ചെത്തേണ്ടതില്ലെന്നാണ് തൊഴിലുടമയുടെ മറുപടി. കുട്ടികളടക്കം 100 ലധികം ആൾക്കാരാണ് റോഡരികിൽ കഴിയുന്നത്. സമീപവാസികൾ നൽകിയ ഭക്ഷണമാണ് ഇവർക്കാശ്രയമായത്. ട്രെയിനിന്റെ കാര്യത്തിൽ തീരുമാനം ആകുന്നതുവരെ ഇവരെ സംരക്ഷിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നെങ്കിൽ തൊഴിലുടമകൾ അത് നിരസിക്കുകയാണുണ്ടായത്.

ഇന്ന് മുതൽ ട്രെയിൻ സർവീസ് ആവശ്യമില്ലെന്നു കാണിച്ച് സർക്കാർ റെയിൽവേയ്ക്ക് കത്ത് നൽകി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബെംഗളൂരുവിൽ വൻകിട കെട്ടിട നിർമാതാക്കളുമായി ചർച്ച നടത്തുയതിനെ തുടർന്നാണ് തീരുമാനം. 10 ട്രെയിനുകളാണ് അഞ്ചു ദിവസങ്ങളിലായി കർണാടക ആവശ്യപ്പെട്ടിരുന്നത് റെയിൽവെയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

Eng­lish sum­ma­ry: guest work­ers are cri­sis in train can­cel­la­tion.

you may also like this video;