തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാനസർവീസ് യാത്രക്കാർക്കായി മാർഗരേഖ എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്തിറക്കി. 14 വയസിന് താഴെയുള്ള കുട്ടികൾ ഒഴിച്ച് യാത്ര ചെയ്യുന്ന വർക്കെല്ലാം ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്. ആപ്പ് പരിശോധിച്ച് യാത്രക്കാരൻ വരുന്നത് ഗ്രീൻ സോണിൽ നിന്നല്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. മുഴുവൻ യാത്രക്കാർക്കും മാസ്‌ക്കും ഗ്ലൗസും നിർബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താവളിത്തൽ എത്തണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമേ ടെർമിനലിലേക്ക് യാത്രക്കാരെ കടത്തി വിടുകയുള്ളു.
സ്വന്തം വാഹനമോ, അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ടാക്സി, പൊതുഗതാഗത സംവിധാനങ്ങൾ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളു. 80 വയസ് കഴിഞ്ഞവർക്ക് യാത്ര അനുവദിക്കില്ല. വിമാനത്താവളത്തിൽ എത്താനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കണം. എല്ലാ യാത്രക്കാരും നിർബന്ധമായും തെർമൽ സ്‌ക്രീനിലൂടെ കടന്ന് പോകണം. വിമാനത്താവളത്തിൽ അത്യാവശ്യം വേണ്ടവർക്ക് മാത്രമെ ട്രോളി നൽകുകയുള്ളൂ.പാദരക്ഷകൾ അണുവിമുക്തമാക്കാൻ സോഡിയം ഹൈപ്പോക്‌ളോറൈറ്റ് ലായനിയിൽ മുക്കിയ മാറ്റുകൾ പ്രവേശന കവാടത്തിൽ ഉണ്ടായിരിക്കണം. സാമൂഹിക അകലം പാലിക്കണം.
അതേസമയം ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ കോവിഡ് കണ്ടൈന്‍മെന്റ് സോണുകളിലല്ല താമസിക്കുന്നതെന്ന സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ചു. സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് മാത്രമേ ബോര്‍ഡിങ് പാസ് നല്‍കുകയുള്ളൂവെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭപ്പെടുന്നില്ല, ക്വാറന്റീനില്‍ ആയിരുന്നില്ല, കഴിഞ്ഞ രണ്ടു മാസത്തിന് ഇടയില്‍ കോവിഡ് പോസറ്റീവ് ആയിട്ടില്ല എന്നാണ് സത്യവാങ്മൂലം നല്‍കേണ്ടത്.
പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്ത് ഇറക്കിയ മാര്‍ഗരേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് ഗേറ്റിന് സമീപത്തുവച്ച് വിമാനകമ്പനികള്‍ സുരക്ഷാ കിറ്റുകള്‍ നല്‍കും. വിമാനത്തിന് ഉള്ളില്‍ ഭക്ഷണം വില്‍ക്കില്ല. എന്നാല്‍ കുടിവെള്ളം ലഭ്യമാക്കും. വിമാനത്തിന് ഉള്ളില്‍ സാധനങ്ങള്‍ വില്‍ക്കാനും വിമാന കമ്പനികള്‍ക്ക് അനുമതി ഉണ്ടാകില്ല.
ഓരോ സെക്ടറിലേക്കും ഉള്ള കുറഞ്ഞതും കൂടിയതും ആയ ടിക്കറ്റ് നിരക്കുകള്‍ വ്യോമയാന മന്ത്രാലയം നിശ്ചയിക്കും. അതില്‍ക്കവിഞ്ഞ നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കാന്‍ പാടില്ലെന്നും വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
English Summary: Guideline for Domestic Airline Passengers
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.