June 5, 2023 Monday

വിരല്‍ത്തുമ്പില്‍ പാത്രം കറക്കി ഇരട്ട നേട്ടത്തിന് ഉടമയായി അശ്വിന്‍

സുനില്‍ കെ.കുമാരന്‍
നെടുങ്കണ്ടം
January 16, 2020 6:36 pm

സെറാമിക് പ്ലെയ്റ്റ് വിരല്‍ത്തുമ്പില്‍ കൂടുതല്‍ തവണ വട്ടം ചുറ്റിച്ച് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് പത്തനംതിട്ട സ്വദേശി അശ്വിന്‍. പീരുമേട് അപ്‌സര ബില്‍ഡിംഗ് ഷാറോണ്‍ ഹാളില്‍ ഗിന്നസ്സ് അധികൃതരുടെ മുമ്പില്‍ നടന്ന മത്സരത്തിലാണ് പത്തനംതിട്ടയില്‍ തുവയൂര്‍ സൗത്ത് വാഴുവേലി വീട്ടില്‍ അശ്വിന്‍ ബി. ഗിന്നസ് നേട്ടത്തിന് അര്‍ഹനായത്. ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന സെറാമിക് പ്ലെയ്റ്റ് ഒരു മണിക്കൂര്‍ 29 മിനിറ്റ് 19 മില്ലി സെക്കന്റ് സമയം നിര്‍ത്താതെ ഒരു വിരല്‍ തുമ്പില്‍ വട്ടം കറക്കിയാണ് ഈ നേട്ടത്തിന് ഉടമയായത്.

ഗിന്നസ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഒമ്പത് ഇഞ്ച് വിസ്താരമുള്ള സെറാമിക് പ്ലെയിറ്റാണ് കറക്കാന്‍ ഉപയോഗിച്ചത്. 2017ല്‍ ഡല്‍ഹി സ്വദേശി ഹിമാന്‍ഷു ഗുപ്തയുടെ ഒരു മണിക്കൂര്‍ 10 മിനിറ്റ് 30 മില്ലി സെക്കന്റ് എന്ന റിക്കാര്‍ഡാണ് അശ്വിന്‍ മറികടന്നത്. 2018ല്‍ സ്റ്റില്‍ പ്ലെയ്റ്റ് ഒന്നര മണിക്കൂര്‍ കറക്കി അശ്വിന്‍ റിക്കാര്‍ഡ് ഇട്ടിട്ടുണ്ട്. ഗിന്നസ് സുനില്‍ ജോസഫ് നേത്വത്വം നല്‍കിയ മത്സരത്തിന് ഗിന്നസ് മാടസ്വാമി, ഗിന്നസ് ലത ബി പ്രസാദ് എന്നിവര്‍ നിരീക്ഷകരും മലയാളി ടി വി യുടെ സി.ഇ.ഒ വിനോദ് ലാല്‍, പ്രിയേഷ് എന്നിവര്‍ ടൈം കിപ്പര്‍മാര്‍ ആയിരുന്നു.

ഇവിടെ മത്സരത്തിന് നേത്യത്വം നല്‍കിയവര്‍ നടന്ന മത്സര വിശദാംശങ്ങള്‍ ഗിന്നസ് അധികൃതര്‍ക്ക് അയച്ച് നല്‍കും. തുടര്‍ന്ന് വിജയിക്ക് ഗിന്നസ് പ്രഖ്യാപനം നടത്തും. മത്സര വിജയി അശ്വിന് യുആര്‍എഫ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഗിന്നസ് മാടസ്വാമിയും മെമന്റോ ഗിന്നസ് ലത ബി പ്രസാദും മെഡല്‍ വിനോദ് ലാലും സമ്മാനിച്ചു. ബാബുനാഥ് ഇന്ദിരഭായ് ദമ്പതികളുടെ ഏകമകനാണ് അശ്വിന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.