ഗുജറാത്ത് എംഎൽഎയ്ക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖെഡവാലയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം മറ്റു രണ്ട് എംഎൽഎമാരോടൊപ്പം മുഖ്യമന്ത്രി വിജയ് രൂപാണിയെ സന്ദർശിച്ചിരുന്നു.
മുഖ്യമന്ത്രിയെ സന്ദർശിച്ചിറങ്ങി അൽപ സമയത്തിനു ശേഷമാണ് പരിശോധനാ ഫലം വന്നത്. ശരീരോഷ്മാവിൽ വ്യതിയാനം ഉണ്ടായതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ എംഎൽഎയെ ഗാന്ധിനഗർ എസ്വിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സാമൂഹിക അകലം പാലിച്ചാണ് ഇമ്രാൻ ഖെഡവാല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം മുഖ്യമന്ത്രിയെ കാണാൻ ഖെഡവാലയ്ക്കൊപ്പം ഉണ്ടായിരുന്ന എംഎൽഎമാരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
English Summary: Gujarat Congress MLA Tests COVID-19 Positive
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.