ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലം എന്ന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങുന്നത്. ഡ്രാഗണ്‍ എന്ന പദത്തിന് പഴവുമായി ചേര്‍ച്ചയില്ലെന്നും താമരപ്പൂവിനോടാണ് കൂടുതല്‍ രൂപസാദൃശ്യമുളള തെന്നും അതിനാലാണ് പേര് മാറ്റുന്നതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.താമരയുടെ സംസ്കൃതനാമമാണ് കമലം.
ഗുജറാത്തിലെ കച്ച്, നവ്സാരി പ്രദേശങ്ങളിലെ കര്‍ഷകര്‍ കുറച്ച് നാളുകളായി ഡ്രാഗണ്‍ വലിയ രീതിയില്‍ കൃഷി ചെയ്തു വരികയാണ്. ഗുജറാത്തിലെ ബിജെപി ഓഫീസിനി നേരത്തെ തന്നെ കമലം എന്ന് പേരി നല്‍കിയിരുന്നു. കമലം എന്ന പേരിന്റെ പേറ്റന്റിനായി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷിച്ചിട്ടുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റത്തിനായി ഗുജറാത്ത് വനം വകുപ്പ് വഴി ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് സര്‍ക്കാര്‍ ഹര്‍ജിയും നല്കി കഴിഞ്ഞു.
ENGLISH SUMMARY: gujarat government renamed dragon fruit as kamalam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.