സിംഹത്തെ വെറും കൈകൊണ്ട് നേരിട്ട ഗുജറാത്തി ഗ്രാമീണന്‍ ഹീറോയായി, വീഡിയോ കാണാം

Web Desk
Posted on June 19, 2019, 12:48 pm

സിംഹത്തെ വെറും കൈകൊണ്ട് നേരിട്ട ഗുജറാത്തി ഗ്രാമീണന്‍ ഹീറോയായി. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ബാര്‍മന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന രംഗമാണ്‌ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വീടിനുചേര്‍ന്ന് 15 അടി മതില്‍ ചാടിക്കടന്ന് കാലിക്കൂട്ടത്തെ ആക്രമിക്കുന്ന സിംഹത്തിന്റെ രംഗങ്ങളാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സിംഹത്തെക്കണ്ട് മറുവശത്തേക്ക് ഓടി രക്ഷപ്പെടുന്ന പശുക്കൂട്ടത്തില്‍നിന്നും ഒരു കിടാവിനെ സിംഹം പിടികൂടുന്നു.

ഈ സമയം ബഹളം കേട്ട് പാഞ്ഞെത്തിയ ഗ്രാമീണന്‍ ദേവ്ഷി ഭായ് വികാസ് സിംഹത്തിനുനേരെ പാഞ്ഞടുക്കുകയും എന്തോ വസ്തുവലിച്ചെറിയുകയും ചെയ്യുന്നുണ്ട്. ഭയന്ന സിംഹം കിടാവിനെ ഉപേക്ഷിച്ച് ഓടുന്നതും കിടാവ് കാലിക്കൂട്ടത്തിലേക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഗതി സിംഹമാണെന്ന് ബോധ്യപ്പെട്ട ഗ്രാമീണന്‍ അന്തംവിട്ട് നില്‍ക്കുന്നതും കാണാം. എന്തായാലും ഗ്രാമീണന്റെ ധൈര്യം ആണ് ലോകമാകെ ചര്‍ച്ച ചെയ്യുന്നത്.

cour­tesy: the tri­bune