ട്രെയിൻ സർവീസുകൾ റദ്ദാക്കി; ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾ തകർത്തു

Web Desk

അഹമ്മദാബാദ്

Posted on May 17, 2020, 7:12 pm

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നു. ശ്രമിക് ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾ കൊള്ളയടിക്കുകയൂം തകർക്കുകയൂം ചെയ്തു. രാജ്‌കോട്ടിലെ ഷാപ്പർ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കുമുള്ള ശ്രെമിക് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നാണ് കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.

സംഭവത്തിൽ പങ്കാളിയായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാജ്‌കോട്ട് എസ്പി ബല്‍റാം മീണ അറിയിച്ചു. ഉത്തർപ്രദേശ് മധ്യപ്രദേശ് അതിർത്തിയിലും വൻ സംഘർഷമുണ്ടായി. കുടിയേറ്റ തൊഴിലാളികൾ ബാരിക്കേഡുകൾ തകർത്ത് ഉത്തർപ്രദേശിലേക്ക് കടന്നു. പൊലീസ് ലാത്തിചാർജ് നടത്തി ബാരിക്കേഡ് പുനഃസ്ഥാപിച്ചു.

Eng­lish sum­ma­ry; gujarat migrant work­ers ran­sack vehi­cles in sha­par fol­low­ing can­cel­la­tion of two shramik train

you may also like this video;