Web Desk

അഹമ്മദാബാദ്

May 10, 2021, 10:49 pm

ഗുജറാത്തിലെ പത്രങ്ങളില്‍ ചരമകോളങ്ങള്‍ നിറയുന്നു

Janayugom Online

കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്നതിന് തെളിവായി സംസ്ഥാനത്തെ ദിനപത്രങ്ങള്‍. പ്രമുഖ പത്രങ്ങളില്‍ കൂടിവരുന്ന ചരമ പേജുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ദേശീയമാധ്യമങ്ങള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഭാവ്നഗര്‍ എഡിഷനില്‍ പ്രമുഖ പത്രമായ സൗരാഷ്ട്ര ഭാസ്കറില്‍ എട്ടു പേജുകളിലായി വ്യാഴാഴ്ച 238 ചരമ വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചത്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് വെറും 28 ചരമങ്ങള്‍ മാത്രമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും ശ്രദ്ധേയമാണ്. 

ബുധനാഴ്ച ഖേദ ജില്ലയില്‍ രണ്ട് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ പ്രമുഖ ഗുജറാത്തി പത്രമായ സന്ദേശ് അതേദിവസം ഖേദയില്‍ 12 പേര്‍ മരിച്ചതായി പറയുന്നു. കൂടാതെ ഇതേദിവസം അഹമ്മദാബാദില്‍ 25 കോവിഡ് മരണങ്ങള്‍ നടന്നതായി സമാചാര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അന്നേ ദിവസം ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.കോവിഡ് പ്രതിരോധത്തിലെ പരാജയം പുറത്തുവരാതിരിക്കാന്‍ യഥാര്‍ത്ഥ കോവിഡ് മരണനിരക്ക് ഗുജറാത്ത് സര്‍ക്കാര്‍ ബോധപൂര്‍വം മറച്ചുവയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. 

ENGLISH SUMMARY:Gujarat news­pa­pers are full of obituaries
You may also like this video