ചോര മരവിക്കും, പുരോഗമനം വീര്‍പ്പുമുട്ടിച്ച ഗുജറാത്തിലെ ഈ കാഴ്ച കണ്ടാൽ

Web Desk
Posted on July 11, 2018, 12:01 pm

ണ്ടുനില്‍ക്കുന്നവരുടെ ചോര മരവിക്കുന്ന കാഴ്ചയാണത്. സ്‌കൂളില്‍പോകുന്ന ചെറിയകുട്ടികള്‍ അടക്കം ജീവന്‍പണയം വച്ച് തൂണുകളില്‍ നിന്നും തൂണുകളിലേും തകരഷീറ്റുകളിലൂടെയും വലിഞ്ഞുകയറി മറുപുറംകടക്കുന്ന കാഴ്ച. ഈകാഴ്ച പുരോഗമനം വീര്‍പ്പുമുട്ടിച്ച ഗുജറാത്തിലേതാണ്. ഖേടാ ടൗണിലെ തകര്‍ന്ന പാലത്തിലൂടെ ജനങ്ങള്‍ പോകുന്നതിങ്ങനെയാണ്. രണ്ടുമാസമായി പാലംതകര്‍ന്നിട്ട്. കനാലിനിരുവശവുമുള്ള നെയ്ക,ഭെറായ് ഗ്രാമങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നത് ഈപാലംവഴിയാണ്. ഒരു കിലോമീറ്ററിനു പകരം പത്തുകിലോമീറ്റര്‍ ദൂരം പോകേണ്ടിവരുമെന്നതാണ് അപകടം പിടിച്ച പാലത്തെ ജനം ആശ്രയിക്കാന്‍ കാരണം. താല്‍ക്കാലികത സംവിധാനത്തെപ്പറ്റി അധികൃതര്‍ ആലോചിച്ചിട്ടില്ല എന്നു തന്നെയല്ല പാലത്തിന്റെ പണി ഉടന്‍ തുടങ്ങുമെന്നല്ലാതെ എന്നുതുടങ്ങുമെന്നും പറഞ്ഞിട്ടില്ല. ജനങ്ങളുടെ അപകടയാത്ര ദേശീയമാധ്യമങ്ങള്‍ സഹിതം റിപ്പോര്‍ട്ടുംചെയ്തുകഴിഞ്ഞു.