33 പേരെ ചുട്ടുകൊന്ന 2002‑ലെ ഗുജറാത്ത് കലാപ കേസിലെ 14 പ്രതികള്‍ക്ക് പേര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ഗുജറാത്തില്‍ പ്രവേശിക്കരുത്. സാമൂഹികവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്നുമുള്ള ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
2002 ഫെബ്രുവരി 27ലെ ഗോദ്ര സംഭവത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ സർദാർപൂര ഗ്രാമത്തിലെ 33 ഇസ്ലാം വിശ്വാസികൾ കൊല്ലപ്പെട്ട സംഭവത്തിലടക്കം പ്രതിയായവര്‍ക്കാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.ജാമ്യം അനുവദിച്ച കുറ്റവാളികള്‍ സാമൂഹികവും ആത്മീയപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ജബല്‍പുര്‍, ഇന്‍ഡോര്‍ ജില്ലാ നിയമ അധികൃതരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് അവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
സര്‍ദാര്‍പുര കൂട്ടക്കൊല കേസില്‍ 14 പേരുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചിരുന്നത്. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്. ജീവിത ചെലവിനുള്ള വഴി കണ്ടെത്താന്‍ കുറ്റവാളികള്‍ക്ക് അവസരം ഒരുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ജബല്‍പൂര്‍, ഇന്‍ഡോര്‍ ജില്ലാ ലീഗല്‍ അതോറിറ്റികളാണ് പ്രതികള്‍ക്ക് സൗകര്യം ഒരുക്കേണ്ടത്. ഇവരുടെ മേല്‍നോട്ടത്തിലാകും പ്രതികള്‍.
English Summary: Gujarat riots convicts get bail
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.