19 April 2024, Friday

Related news

April 11, 2024
April 5, 2024
April 1, 2024
March 24, 2024
February 24, 2024
February 21, 2024
February 15, 2024
February 1, 2024
January 10, 2024
January 1, 2024

കോവിഡ് മരണനിരക്കില്‍ ഗുജറാത്ത് മുന്നില്‍ ; 480% അധിക മരണം

Janayugom Webdesk
അഹമ്മദാബാദ്
August 29, 2021 11:40 am

ഗുജറാത്തിലെ 54 മുനിസിപ്പാലിറ്റിയിലുണ്ടായ അധിക മരണം സംസ്ഥാനത്തെ ആകെ ഔദ്യോഗിക കോവിഡ് മരണസംഖ്യയേക്കാൾ കൂടുതലെന്ന് അമേരിക്കൻ സംഘത്തിന്റെ പഠനം. 2021 ഏപ്രിലിൽ ഉണ്ടായത് പ്രതീക്ഷിച്ചതിനേക്കാൾ 480 ശതമാനം അധിക മരണം (4.8 മടങ്ങ്). ലോകത്ത് ഇതുവരെ ഒരു മാസത്തിൽ രേഖപ്പെടുത്തപ്പെട്ട മരണനിരക്കിനേക്കാൾ കൂടുതലാണ് ഗുജറാത്തിലുണ്ടായത്. 2020 ഏപ്രിലിൽ ഇക്വഡോറിൽ 411 ശതമാനവും 2021 ഏപ്രിലിൽ പെറുവിൽ 345 ശതമാനവുമായിരുന്നു മരണനിരക്ക്.

പ്രത്യക്ഷത്തിൽ മറ്റൊരു ദുരന്തവും ഇല്ലാത്തതിനാൽ ഗുജറാത്തിലെ അധികമരണങ്ങളിൽ ഭൂരിഭാഗവും കോവിഡ് കാരണമാണെന്ന് ഹാർവാർഡ് ടിസി ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ഹാർവാർഡ് മെഡിക്കൽ സ്കൂൾ, കലിഫോർണിയ സർവകലാശാല എന്നിവയിലെ ഗവേഷകരടങ്ങിയ സംഘം പറഞ്ഞു. മരണസംഖ്യയിൽ 4.8 ഇരട്ടി വർധനയ്ക്ക് യുക്തിസഹമായ മറ്റ് വിശദീകരണമില്ലെന്നും ഇവർ വ്യക്തമാക്കി.

ആകെയുള്ള 162 മുനിസിപ്പാലിറ്റികളിൽ 54 ഇടത്ത് മരണ രജിസ്ട്രേഷൻ വിവരങ്ങളനുസരിച്ച് 2020 മാർച്ചിനും 2021 ഏപ്രിലിനും ഇടയിൽ 16,000 അധിക മരണം ഉണ്ടായി. ആകെ 44,568 മരണം രേഖപ്പെടുത്തി. രണ്ടാം തരംഗത്തിനിടെ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ഘട്ടം. 24 ജില്ലയിൽ ഉൾപ്പെടുന്ന മുനിസിപ്പാലിറ്റികളിലാണ് പഠനം നടത്തിയത്. 2019 ജനുവരി–- 2020 ഫെബ്രുവരി കാലയളവ് അടിസ്ഥാനമാക്കിയാണ് താരതമ്യം നടത്തിയത്. 2021 ജനുവരി–- ഏപ്രിലിൽ 17,882 മരണം രജിസ്റ്റർ ചെയ്തു. 2019,2020നെ അപേക്ഷിച്ച് ശരാശരി 102 ശതമാനം വർധന. എന്നാൽ, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിൽ ഗുജറാത്തിലെ ആകെ മരണസംഖ്യ 10, 080 മാത്രമാണ്. കോവിഡ് മരണം രേഖപ്പെടുത്തുന്നതിൽ കാര്യക്ഷമത ഉറപ്പാക്കാൻ മറ്റ് മാർഗം തേടണമെന്ന് ഗവേഷകർ നിർദേശിച്ചു.

Eng­lish sum­ma­ry;   Gujarat tops covid death toll; 480% addi­tion­al mortality

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.