October 6, 2022 Thursday

Related news

October 6, 2022
October 6, 2022
October 6, 2022
October 6, 2022
October 6, 2022
October 6, 2022
October 5, 2022
October 5, 2022
October 5, 2022
October 2, 2022

ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പോസ്റ്റ്; ഗുജറാത്തിൽ ദളിത് അഭിഭാഷകനെ കൊലപ്പെടുത്തി

Janayugom Webdesk
അഹമ്മദാബാദ്
September 27, 2020 10:13 pm

ബ്രാഹ്മണ മേധാവിത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ദളിത് അഭിഭാഷകനെ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലെ റാപർ സ്വദേശിയായ ദേവ്ജി മഹേശ്വരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ നാട്ടുകാരൻ കൂടിയായ മുഖ്യപ്രതി ഭരത് റാവൽ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഭരത് റാവൽ ദേവ്ജിയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

പോസ്റ്റുകള്‍ എഴുതുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രതി ദേവ്ജിയോട് ആവശ്യപ്പെട്ടിരുന്നു. വിമര്‍ശനത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് ഇദ്ദേഹം മറുപടി നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. ഇന്ത്യൻ ലീഗൽ പ്രൊഫഷണൽസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാക്ക്‌വേഡ് ആന്റ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ എന്നിവയിലെ അംഗം കൂടിയായിരുന്നു ദേവ്ജി. പട്ടിക ജാതിയിലും പട്ടിക വർഗത്തിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലുമുള്ളവർ ഹിന്ദുക്കളല്ലെന്ന് ഓൾ ഇന്ത്യ ബാക്ക്‌വേഡ് ആന്റ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ പ്രസിഡന്റ് വാമൻ മേശ്രം പറയുന്ന വീഡിയോയായിരുന്നു ദേവ്ജി അവസാനമായി പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ ഓഫീസിലെത്തിയ ദേവ്ജിയെ മറ്റൊരാള്‍ പിന്തുടര്‍ന്ന് എത്തുന്നതും അല്‍പ്പ സമയത്തിനു ശേഷം ഓഫീസില്‍ നിന്ന് ഇയാള്‍ ഇറങ്ങി ഓടുന്നതും സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഇതു പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം മുംബൈയിലെ മലാഡിലെത്തിയ പ്രതിയെ ശനിയാഴ്ചയാണ് ജോലി ചെയ്യുന്ന ഷോപ്പില്‍ നിന്ന് പിടികൂടിയത്. ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒമ്പതു പേര്‍ പ്രതികളാണ്. കൊലപാതകത്തെ തുടര്‍ന്ന് ദളിത് സംഘടനകളും ദേവ്ജിയുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കേസിലെ ഒമ്പതു പ്രതികളേയും അറസ്റ്റ് ചെയ്യുന്നതുവരെ ദേവ്ജിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം വ്യക്തമാക്കി. മൃതദേഹം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry;  gujarath dalith man death

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.