October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022

വോട്ടെണ്ണലില്‍ കൃത്രിമം; ഗുജറാത്തില്‍ ബിജെപി മന്ത്രിയുടെ വിജയം അസാധുവാക്കി

Janayugom Webdesk
അഹമ്മദാബാദ്
May 12, 2020 6:32 pm

ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. 2017 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എംഎൽഎയായ ഭൂപേന്ദ്രസിങ് ചുദാസ്വാമിയുടെ വിജയം ഹൈക്കോടതി അസാധുവാക്കി.വോട്ടെണ്ണലില്‍കൃത്രിമം കാണിച്ചുവെന്നും മന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്നും കണ്ടതിനെ തുടർന്നാണ് ഗുജറത്ത് ഹൈക്കോടതിയുടെ നടപടി.

അഹമ്മദാബാദിലെ ധോൽക്ക മണ്ഡലത്തിൽ നിന്നാണ് ഭൂപേന്ദ്രസിങ് 2017 ൽ വിജയിച്ചത്.327 വോട്ടുകൾക്കയായിരുന്നു അദ്ദേഹത്തിന്റെ വിജയം.429 പോസ്റ്റൽ ബാലറ്റ് വോട്ടുകൾ അനധികൃതമായി റദ്ധാക്കിയതായുള്ള എതിർ സ്ഥാനാർത്ഥിയുടെ പരാതിയിൽ മേലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടിവിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് കമ്മീഷന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും നിരവധി തവണ ലംഘിച്ച ഭുപേന്ദ്ര, നിരവധി അഴിമതികളിലും പങ്കുള്ളയാളാണെന്ന് പരാതിക്കാരന്‍ ഉന്നയിച്ചു. വോട്ടെണ്ണല്‍ സമയത്ത് ഇയാള്‍ നിയമവിരുദ്ധമായി ഇടപെട്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

ENGLISH SUMMARY: gujarath high­court can­cel bjp min­is­ters elec­tion result

YOU MAY ALSO LIKE THIS VIDEO

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.