20 April 2024, Saturday

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചെല്ലോ ഷോ ഓസ്കറിലേക്ക്

Janayugom Webdesk
ന്യൂഡൽഹി
September 20, 2022 9:02 pm

സിനിമയുടെ മാസ്മരികതയില്‍ അകപ്പെട്ടുപോയ ഒമ്പതു വയസുകാരന്റെ കഥ പറയുന്ന ഗുജറാത്തി ചിത്രം ഓസ്കാറിലേക്ക്. ഓസ്കാറിന് ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക എന്‍ട്രി നേടിയിരിക്കുകയാണ് ചെല്ലോ ഷോ. പാൻ നളിൻ സംവിധാനം ചെയ്ത ചെല്ലോ ഷോ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാ​ഗത്തിലേക്കാണ് തെരഞ്ഞെടുത്തത്. ഒക്ടോബർ 14ന് സിനിമ റിലീസ് ചെയ്യാനിരിക്കാനാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

2021ൽ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന വല്ലഡോലിഡ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഛെല്ലോ ഷോ ഗോൾഡൻ സ്പൈക്ക് പുരസ്കാരം നേടിയിരുന്നു.ശ്യാം സിൻഹ റോയ്, കശ്മീർ ഫയൽസ്, ആർആർആർ, മലയൻകുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ എത്തിയത്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് എല്ലാ വർഷവും നൽകുന്ന ഓസ്‌കാറുകൾ ഔപചാരികമായി 2023 മാർച്ച് 12‑ന് നടക്കും. സെല്ലുലോയ്ഡ് ഫിലിം പ്രൊജക്ഷന് പിന്നിലുള്ള പ്രകാശത്തിന്റെയും നിഴലിന്റെയും മാന്ത്രികതയിലും ശാസ്ത്രത്തിലും കെണിയിലായ ഒമ്പത് വയസ്സുള്ള ഒരു ആൺകുട്ടിയുടെ കഥ പറയുന്നതാണ് ചിത്രം.

Eng­lish Summary:Gujarati film Chhel­lo Show wins entry for Indi­a’s Oscars
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.